24 November Sunday

മുള്ളൻപന്നി കുറുകെ ചാടി; ബൈക്ക്‌ യാത്രികൻ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Aug 11, 2024

മലപ്പുറം: മലപ്പുറം മൂത്തേടം പാലാങ്കരയിൽ മുള്ളൻപന്നി കുറുകെ ചാടിയതിനെത്തുടർന്ന് ബൈക്ക് യാത്രക്കാരൻ മരിച്ചു. ബാലംകുളം സ്വദേശി ഷഫീഖ് മോൻ (ബാവ, 32) യാണ് മരിച്ചത്.

പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. അതിരാവിലെ തന്റെ ഇറച്ചിക്കട തുറക്കാൻ കരുളായിയിലേക്ക് പോകുമ്പോഴാണ് മുള്ളൻ പന്നി ബൈക്കിന് കുറുകെ ചാടിയത്. തുടർന്ന്‌ നിയന്ത്രണം വിട്ട ബൈക്ക് മറിയുകയായിരുന്നു. അപകടത്തിൽ തലയ്ക്കു പറ്റിയ പരിക്കാണ് മരണകാരണം. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top