23 December Monday

കിണറ്റിൽ വീണ മയിലിനെ രക്ഷപെടുത്തി

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2024

മലപ്പുറം > വീട്ടുമുറ്റത്തെ കിണറ്റിൽ വീണ മയിലിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ഇരുമ്പുഴി വടക്കുംമുറി ശ്രീപദം സംഗീതയുടെ വീട്ടിലെ മുപ്പത് അടി താഴ്ചയുള്ള കിണറ്റിലാണ് മയിൽ വീണത്. മലപ്പുറം ഫയർ സ്റ്റേഷനിലെ ഉദ്യോ​ഗസ്ഥരാണ് റെസ്ക്യൂ നെറ്റ് ഇറക്കി മയിലിനെ കിണറ്റിൽ നിന്ന് രക്ഷിച്ചത്. കിണറിന്റെ ഭാഗത്തുനിന്നും ശബ്ദം കേട്ട് വീട്ടുകാർ തിരച്ചിൽ നടത്തിയപ്പോളാണ് മയിൽ കിണറിൽ അകപ്പെട്ടതാണെന്ന് മനസിലായത്.

ഉടനെ ഫയർഫോഴ്സിൽ വിളിച്ചറിയിച്ചതിനെ തുടർന്ന് സേനയെത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. ഫയർ സ്റ്റേഷൻ   അസ്സിസ്റ്റന്റ് സ്റ്റേഷൾ ഓഫീസർ പോൾ വർഗ്ഗീസിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എം പ്രദീപ് കുമാർ, ഗ്രേഡ് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മനോജ് മുണ്ടേക്കാടൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ടി ജാബിർ, മുഹമ്മദ് ഷിബിൻ, ഹോംഗാർഡ് പി വിജേഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top