തൃശൂർ> ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നു പീച്ചി അണക്കെട്ടിന്റെ നാലു ഷട്ടറുകള്‍ രണ്ട് ഇഞ്ചു വീതം തുറന്നു. ജലനിരപ്പ് 76.55 മീറ്ററായി ഉയര്‍ന്നതോടെയാണ് ഷട്ടറുകള്‍ തുറന്നത്.
അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ ശക്തമായതോടെ നീരൊഴുക്ക് വർധിച്ചിരുന്നു. റിസര്‍വ്വോയറിലെ ജലവിതാനം അപ്പര്‍ റൂള്‍ കര്‍വായ 76.65 മീറ്റര്‍ മറികടന്നതിനെ തുടര്‍ന്നാണ് ഷട്ടറുകള്‍ തുറന്നത്.
2018 ലെ പ്രളയത്തിനുശേഷമാണ് ഒരു മാസം അണക്കെട്ടില്‍ സംഭരിക്കാവുന്ന വെള്ളത്തിന്റെ പരമാവധി ജലനിരപ്പായ അപ്പര്‍ റൂള്‍ കര്‍വ് നിശ്ചയിച്ചത്. ഷട്ടറുകള്‍ തുറന്നതിനാല്‍ പുഴയോരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചു
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..