23 December Monday

പൊലീസുകാർക്കെതിരെ പെപ്പർ സ്‌പ്രേ ആക്രമണം; യുവാവ് കസ്റ്റഡിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 7, 2024

ചെങ്ങന്നൂർ> പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ പെപ്പർ സ്‌പ്രേ ആക്രമണം നടത്തിയ യുവാവ് കസ്റ്റഡിയിൽ. പുന്തല മേലാപറമ്പിൽ വിനീഷ് മോഹനെയാണ്‌ (34) കസ്റ്റഡിയിലെടുത്തത്‌. തിങ്കൾ രാവിലെ 9.30ന്‌ വെൺമണി എസ്എച്ച്‌ഒ എം സി അഭിലാഷിനും സിപിഒ ശ്യാമിനും നേരെയാണ് ആക്രമണം നടന്നത്.

പൊലീസ് സ്റ്റേഷനിലെ ഫോണിലും അഭിലാഷിന്റെ മൊബൈലിലും സ്ഥിരമായി വിളിച്ച് അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തയാളെ അന്വേഷിച്ച് വിനീഷിന്റെ വീട്ടിലെത്തിയപ്പോഴാണ് ആക്രമണം നടന്നത്. ഒപ്പമുണ്ടായിരുന്ന പൊലിസുകാർ ഇരുവരെയും ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലും തുടർന്ന് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വിനീഷിനെതിരെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും ആക്രമിച്ചതിനും കേസെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top