പേരാമ്പ്ര > കോണ്‍ഗ്രസിന്റെ പ്രഖ്യാപിത മതേതര മൂല്യങ്ങളെല്ലാം ബലികഴിച്ച് തെരഞ്ഞെടുപ്പില്‍ തീവ്രവര്‍ഗീയ കക്ഷികളുമായി കൂട്ടുകെട്ടുണ്ടാക്കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് പാര്‍ടി വിട്ടു. പേരാമ്പ്ര ചങ്ങരോത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റും
പ്രവാസി കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിയും ലോട്ടറി ഏജന്റ്‌സ് ആന്റ് സെല്ലേഴ്‌സ് കോണ്‍ഗ്രസ് ഐഎന്‍ടിയുസി സംസ്ഥാന സെക്രട്ടറിയുമായ പന്തിരിക്കരയിലെ കൂടത്താം കണ്ടികെ കെ സൂപ്പിയാണ് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് സിപിഐ എമ്മുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. നിലവില്‍ ചങ്ങരോത്ത് പഞ്ചായത്ത് എട്ടാം വാര്‍ഡിന്റെ യുഡിഎഫ് തെരഞ്ഞെടുപ്പ് ചുമതല ഇദ്ദേഹത്തിനായിരുന്നു.
അധികാര രാഷ്ട്രീയത്തിന് പിന്നാലെ പോകുന്ന കോണ്‍ഗ്രസ് സമീപ ഭാവിയില്‍ ബിജെപിയില്‍ ചേക്കേറാനും മടിക്കില്ലെന്ന് സൂപ്പി പറഞ്ഞു. പന്തിരിക്കരയില്‍ ചേര്‍ന്ന ചടങ്ങില്‍ സിപിഐഎം ജില്ലാ സെക്രട്ടരിയറ്റ് അംഗം കെ കുഞ്ഞമ്മത് സൂപ്പി യെ ചെങ്കൊടി നല്‍കി സ്വീകരിച്ചു. ഏരിയാ കമ്മറ്റി അംഗം കെ വി കുഞ്ഞിക്കണ്ണന്‍, ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റ് പി എസ് പ്രവീണ്‍, കെ പി ജയേഷ്, ബ്രാഞ്ച് സെക്രട്ടരികെ വി സുജീപ്,അബ്ദുള്‍ സലാം മുണ്ടക്കുറ്റി, റഫീഖ് കൂടത്താം കണ്ടി എന്നിവര്‍ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..