22 December Sunday

പെരിങ്ങല്‍കുത്ത് ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; കല്ലാർക്കുട്ടി, പാബ്ല ഡാമുകൾ തുറക്കുന്നതിന് അനുമതി

വെബ് ഡെസ്‌ക്‌Updated: Monday Jul 15, 2024

PHOTO: Facebook

തിരുവനന്തപുരം > വൃഷ്ടി പ്രദേശത്ത് മഴ കനത്തതോടെ തൃശൂരിലെ പെരിങ്ങൽകുത്ത് ഡാമിന്റെ ഷട്ടറുകൾ തുറന്നു. ഇടുക്കിയിലെ കല്ലാർക്കുട്ടി, പാബ്ല ഡാമുകൾ തുറക്കുന്നതിന് ജില്ലാ കളക്‌ടർ അനുമതി നൽകുകയും ചെയ്തു. ഡാമുകൾ തുറക്കുന്നതിനാൽ മുതിരപ്പുഴയാർ, പെരിയാർ എന്നിവയുടെ തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കേണ്ടതാണെന്നും കളക്‌ടർ അറിയിച്ചു.
 
പെരിങ്ങൽകുത്ത് ഡാമിന്റെ നാല് ഷട്ടറുകൾ ഒമ്പതടി വീതമാണ് തുറന്നിരിക്കുന്നത്. വൈകീട്ട് 5വരെ രണ്ട് ഷട്ടറുകൾ മാത്രമാണ് തുറന്നിരുന്നത്. എന്നാൽ മഴ ശക്തമായ സാഹചര്യത്തിൽ ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. ഇതേ തുടർന്നാണ് കൂടുതൽ ഷട്ടറുകൾ ഉയർത്തിയത്. ഷട്ടറുകൾ തുറന്നതിനെ തുടർന്ന് ചാലക്കുടിപുഴയിലെ ജനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ പുഴയോര വാസികൾക്ക് ജാഗ്രത നിർദേശം നല്കിയിട്ടുണ്ട്. പുഴയിലിറങ്ങി കുളിക്കുന്നതിനും ഫോട്ടോടെയടുക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top