തിരുവനന്തപുരം
പമ്പാവാലി, എയ്ഞ്ചൽവാലി പ്രദേശങ്ങളും തട്ടേക്കാട് പക്ഷിസങ്കേതത്തിനകത്തുവരുന്ന ജനവാസമേഖലകളും പെരിയാർ കടുവാസങ്കേതത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കണമെന്ന സംസ്ഥാന സർക്കാരിന്റെയും സംസ്ഥാന വന്യജീവി ബോർഡിന്റെയും ആവശ്യം പഠിക്കാൻ കേന്ദ്രസംഘമെത്തും. കേന്ദ്ര വന്യജീവി ബോർഡിന്റെ സ്റ്റാൻഡിങ് കമ്മിറ്റി നിയോഗിച്ച വിദഗ്ധസമിതിയംഗങ്ങൾ ഡിസംബർ 19, 20, 21 തീയതികളിൽ പരിശോധിക്കും.
ദേശീയ വന്യജീവി ബോർഡ് സ്റ്റാൻഡിങ് കമ്മിറ്റി അംഗം ഡോ. സുകുമാർ, ദേശീയ വന്യജീവി വിഭാഗം ഇൻസ്‌പെക്ടർ ജനറൽ, സംസ്ഥാന സർക്കാരിന്റെ പ്രതിനിധി തുടങ്ങിയവർ ഉൾപ്പെട്ട സമിതിയിൽ കടുവാസങ്കേതത്തിലെയും കേന്ദ്ര വന്യജീവി വകുപ്പിലെയും പ്രധാന ഉദ്യോഗസ്ഥരുമുണ്ടാകും. ഈ പ്രദേശങ്ങൾ പെരിയാർ കടുവാസങ്കേതത്തിൽനിന്ന് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന സംസ്ഥാന വന്യജീവി ബോർഡ് യോഗം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. കേന്ദ്രത്തിൽനിന്ന് അനുകൂല നിലപാടുണ്ടായത് സംസ്ഥാന സർക്കാരിന്റെ നേട്ടമാണെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..