22 December Sunday

മൂന്നുതവണ മാറ്റിയ നീറ്റ്‌ പിജി പരീക്ഷ ഇന്ന്‌

സ്വന്തം ലേഖികUpdated: Sunday Aug 11, 2024

തിരുവനന്തപുരം
മൂന്നുതവണ മാറ്റിവച്ച നീറ്റ്‌ പിജി പരീക്ഷ ഞായറാഴ്ച നടക്കും. പരീക്ഷാർഥികൾ ആവശ്യപ്പെട്ട കേന്ദ്രങ്ങൾ നൽകാതെ ഇതരസംസ്ഥാനങ്ങളിലെ ഉൾപ്രദേശങ്ങളിൽ പരീക്ഷാകേന്ദ്രം അനുവദിച്ചതിൽ രാജ്യവ്യാപക പ്രതിഷേധം നടക്കുന്നതിനിടെയാണ്‌ പരീക്ഷ.

നാഷണൽ ബോർഡ്‌ ഓഫ്‌ എക്സാമിനേഷൻസ്‌ ഇൻ മെഡിക്കൽ സയൻസസ്‌ ആണ്‌ പരീക്ഷ സംഘടിപ്പിക്കുന്നത്‌. രണ്ട്‌ ഷിഫ്‌റ്റുകളിലായി കമ്പ്യൂട്ടർ അധിഷ്‌ഠിത പരീക്ഷയാണ്‌ നടക്കുക. 200 മൾട്ടിചോയ്‌സ്‌ ചോദ്യങ്ങളാണുള്ളത്‌. രാവിലെ ഒമ്പതിന്‌ തുടങ്ങുന്ന പരീക്ഷ പകൽ 12.30ന്‌ അവസാനിക്കും. കേരളത്തിലെ 10,000ത്തിനടുത്ത്‌ ഡോക്ടർമാരാണ് ഇത്തവണ പ്രവേശന പരീക്ഷയെഴുതുന്നത്.

പരീക്ഷ മാറ്റിവയ്ക്കണമെന്ന ഹർജി ശനിയാഴ്ച സുപ്രീംകോടതി തള്ളി. ടെലഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ "ലീക്ക്‌ഡ്‌ നീറ്റ്‌ പിജി–-ലീക്ക്‌ഡ്‌ മെറ്റിരീയൽസ്‌'എന്ന പേരിൽ നിരവധി ഗ്രൂപ്പുകളുണ്ട്‌. പരീക്ഷയ്ക്ക്‌ 48 മണിക്കൂർമുമ്പ്‌ ചോദ്യം നൽകാമെന്ന വാഗ്ദാനമാണ്‌ ഇത്തരം ഗ്രൂപ്പുകൾ നൽകുന്നത്‌. മുൻവർഷങ്ങളിൽ ചോദ്യങ്ങൾ ചോർന്നുകിട്ടിയവരുടെ സാക്ഷ്യവും ഇത്തരം സംഘങ്ങൾ പങ്കുവച്ചിരുന്നു. ഇതിൽ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കാത്തതിലും പ്രതിഷേധമുണ്ട്‌.

ഞായറാഴ്ചത്തെ പരീക്ഷയിൽ വിശ്വാസ്യതയില്ലെന്ന്‌ പരീക്ഷാർഥികൾ വ്യക്തമാക്കുന്നു. ആദ്യഘട്ടത്തിൽ 12 മണിക്കൂർമുമ്പാണ്‌ പരീക്ഷ റദ്ദാക്കി വിജ്ഞാപനം ഇറക്കിയത്‌. മാർച്ച്‌ മൂന്നിന്‌ നടക്കേണ്ട പരീക്ഷ ജൂലൈ ഏഴിലേക്കാണ്‌ ആദ്യം മാറ്റിയത്‌. പിന്നീട്‌ ജൂൺ 23ലേക്ക്‌ മാറ്റിയെങ്കിലും നടന്നില്ല.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top