22 December Sunday

കാട്ടുപന്നി ബൈക്കിലിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Nov 2, 2024

പാലക്കാട്> കാട്ടുപന്നി ബൈക്കിലിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. കോങ്ങാട് ചെറായ സ്വദേശി രതീഷ് (42) ആണ് മരിച്ചത്. മണ്ണാര്‍ക്കാട് മക്കണ്ണത്ത് ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്.

പ്രദേശത്ത് അപകടങ്ങള്‍ തുടര്‍കഥയാകുകയാണ്.രണ്ടാഴ്ച മുന്‍പ് ഇതേ സ്ഥലത്ത് കാട്ടുപന്നി കുറുകെ ചാടി പരിക്കേറ്റ് മറ്റൊരു യുവാവും മരിച്ചിരുന്നു.മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം കുടുംബത്തിനു വിട്ടുനല്‍കും.







 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top