19 December Thursday

ഉപതെരഞ്ഞെടുപ്പ് ദിവസം ഇ പി ജയരാജനെതിരെ വാർത്ത നൽകിയത് പ്രത്യേക ലക്ഷ്യത്തോടെ: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2024

ആലപ്പുഴ> ഉപതെരഞ്ഞെടുപ്പ്‌ ദിവസംനോക്കി ഇ പി ജയരാജനെതിരെ വാർത്ത നൽകിയത്‌ ചില പ്രത്യേക ലക്ഷ്യത്തോടെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരാൾ ഒരു പുസ്‌തകം എഴുതിയാൽ അതിന്റെ പ്രകാശനം എഴുതിയയാൾ അറിയേണ്ടേ. അയാൾ അതിൽ പങ്കെടുക്കേണ്ട. എഴുതിയയാൾ ഇല്ലാതെ ആ പുസ്‌തകം പ്രകാശനം ചെയ്യാനാകുമോ. എന്നാൽ ഇതൊന്നും ഇക്കാര്യത്തിലുണ്ടായിട്ടില്ല. ഇക്കാര്യങ്ങളെല്ലാം ഇ പി ജയരാജൻ വ്യക്തമാക്കി. എന്നിട്ടും പലതരത്തിൽ വിവാദം ഉണ്ടാക്കാൻ ശ്രമിക്കുകയാണ്.

പാർലമെന്റ്‌ തെരഞ്ഞെടുപ്പ്‌ ദിവസവും ഇത്തരത്തിൽ വാർത്ത നൽകി. ഒന്നര വർഷം മുമ്പാണ്‌ പ്രകാശ്‌ ജാവേദ്‌ക്കറെ കണ്ടത്‌. എന്നാൽ അന്ന്‌ കണ്ടതുപോലെയാണ്‌ വാർത്ത നൽകിയത്‌. കേരളത്തെ അപകീർത്തിപ്പെടുത്തും വിധം വയനാട്‌ ദുരന്തത്തെക്കുറിച്ചും തെറ്റായ വാർത്ത നൽകി. ഇത്തരത്തിൽ വാർത്ത മെനഞ്ഞെടുക്കുന്നതിനു പിന്നിൽ വ്യകതമായ ഉന്നമുണ്ട്‌. യുഡിഎഫിനെയും  ബിജെപിയെയും സഹായിക്കലാണതെന്നും മുഖ്യമന്ത്രി പറഞ്ഞു.  
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top