മലപ്പുറം > ഗവർണറുടെ പദവി സർക്കാരിന് മീതെയല്ലെന്ന് ഓർമ്മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറത്ത് ഭരണഘടന സംരക്ഷണ സംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
"ഇതൊരു ജനാധിപത്യ രാഷ്‌ട്രമാണ്. ആ ജനാധിപത്യ രാഷ്‌ട്രത്തിന്റെ ജനാധിപത്യ വ്യവസ്ഥ ശരിയായ രീതിയിൽ ഉൾക്കൊള്ളാൻ കഴിയണം. പണ്ട് ഇവിടെ നാട്ടുരാജാക്കന്മാരുടെ മേലെ റസിഡന്റുമാർ ഉണ്ടായിരുന്നു. സംസ്ഥാന നിയമസഭകൾക്ക് മേലെ അത്തരം റസിഡന്റുമാരൊന്നും ഇല്ല എന്നതും ഓർക്കുന്നത് നല്ലതാണ്' - മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷത്തെ അനൈക്യമാണ് യോജിച്ചുള്ള തുടർ പോരാട്ടങ്ങൾക്ക് വിലങ്ങ് തടിയായത്. യോജിച്ച സമരത്തെ കുറിച്ച് ആലോചിക്കാൻ താൻ പല തവണ പ്രതിപക്ഷ നേതാവിനെ ബന്ധപ്പെട്ടു. എന്നാൽ രാജ്യത്തിന് വേണ്ടി ഒന്നിച്ച് നിൽക്കേണ്ട സമയത്ത് പിന്നീട് അതുണ്ടായില്ല. ഒരുമിച്ച് നിൽക്കണമെന്നാണ് താനിപ്പോഴും അഭ്യർത്ഥിക്കുന്നത്. ഒന്നായി നീങ്ങുമ്പോൾ ഒരു കൂട്ടരെ മാത്രമേ മാറ്റി നിർത്തേണ്ടതുള്ളൂ, അത് തീവ്രവാദികളെയാണ്,' എന്ന് പറഞ്ഞ മുഖ്യമന്ത്രി, ഒരു തടങ്കൽ പാളയങ്ങളും കേരളത്തിലുയരില്ലെന്നും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..