26 December Thursday

കേരളത്തിൻ്റെ കരുത്തനായ മുഖ്യമന്ത്രിക്ക് എൻ്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ

വെബ് ഡെസ്‌ക്‌Updated: Sunday May 24, 2020

മുഖ്യമന്ത്രി പിണറായി വിജയന്‌ ഞായറാഴ്‌ച 75 വയസ്സ്‌. ജന്മദിനം പ്രമാണിച്ച്‌ പ്രത്യേക ആഘോഷമൊന്നുമില്ല. കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങളുടെ തിരക്കിലായിരിക്കും മുഖ്യമന്ത്രി. 1945 മെയ്‌ 24നാണ്‌ മുഖ്യമന്ത്രി ജനിച്ചത്‌.

നടൻ മോഹൻലാൽ മുഖ്യമന്ത്രിക്ക്‌ ജന്മദിനാശംസകൾ നേർന്നു. ഫെയ്‌സ്‌ബുക്കിലൂടെ ആയിരുന്നു മോഹൻലാലിന്റെ ആശംസ. "കേരളത്തിൻ്റെ കരുത്തനായ മുഖ്യമന്ത്രിക്ക് എൻ്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ' മോഹൻലാൽ ഫെയ്‌സ്‌ബുക്കിൽ കുറിച്ചു. കോവിഡ്‌ മഹാമാരിയുടെ സാഹചര്യത്തിൽ തന്റെ ജന്മദിനത്തിന്‌ പ്രസക്തിയൊന്നുമില്ലെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. ‘ജന്മദിനത്തിന്‌ പ്രത്യേകതയൊന്നുമില്ല.

ആ ദിവസം  കടന്നുപോകുന്നൂവെന്നുമാത്രം.  നാടാകെ വിഷമസ്ഥിതി നേരിട്ടുകൊണ്ടിരിക്കുകയാണ്‌. ആ പ്രശ്‌നമാണ്‌ പ്രധാനം. ഇത്തരം ഒരു ഘട്ടത്തിൽ ജന്മദിനത്തിന്‌ വലിയ പ്രസക്തിയൊന്നും കാണുന്നില്ല. പലരും ആശംസ അർപ്പിക്കുന്നത്‌ സ്വാഭാവികമാണ്‌’. ടെലിവിഷൻ പരിപാടിയായ നാം മുന്നോട്ടിൽ മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top