തിരുവനന്തപുരം> വിദേശത്തുനിന്ന് എത്തുന്നവര്‍ ഇനി സ്വന്തം ചെലവില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിലവിലുള്ളവര്‍ക്ക് ഇത് ബാധകമല്ല.
മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വരുന്നവര്‍ ഇപ്പോള്‍ തന്നെ ഹോം ക്വാറന്റൈനിലേക്കാണ് പോകുന്നത്. വിദേശത്തുനിന്ന് ലക്ഷക്കണക്കിന് ആളുകളാണ് ഇങ്ങോട്ട് വരാനുള്ളത്. എല്ലാവരുടെയും ചെലവ് താങ്ങാന്‍ സര്‍ക്കാരിനാകില്ല. യാത്രയുടെ ഭാഗമായി അവര്‍ തന്നെ ഇക്കാര്യവും നിര്‍വഹിക്കണം.
പാവപ്പെട്ടവര്‍ക്ക് താങ്ങാവുന്ന ക്വാറന്റൈന്‍ സൗകര്യങ്ങളുണ്ടാവുമെന്നും ഇക്കാര്യത്തില്‍ പ്രയാസം ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദേശത്തുനിന്ന് എത്തുന്നവര്‍ക്ക് ആദ്യ ഏഴുദിവസം ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനും പിന്നീട് ഹോം ക്വാറന്റൈനും എന്ന രീതിയാണ് സംസ്ഥാനം പിന്തുടരുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..