31 October Thursday

ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായി എഴുത്തുകാർ ശബ്ദമുയർത്തണം: മുഖ്യമന്ത്രി

സ്വന്തം ലേഖികUpdated: Thursday Oct 31, 2024

കോഴിക്കോട്‌> ആവിഷ്‌കാര സ്വാതന്ത്ര്യം വെല്ലുവിളിനേരിടുന്ന ഇക്കാലത്ത്‌ അതിനെതിരെ എഴുത്തുകാരുടെയും കലാകാരന്മാരുടെയും ശബ്ദമുയരണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മലയാള മനോരമ സാഹിത്യോത്സവം ‘ഹോർത്തൂസ്‌’ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 രാജ്യത്തിപ്പോൾ ഭാവനയും പ്രതിഭയുംകൊണ്ട്‌ കാര്യമില്ലാത്ത സാഹചര്യമാണ്‌, തുറന്നെഴുതാനോ പറയാനോ ആവാത്ത സ്ഥിതി. തുറന്നെഴുത്തിന്റെ പേരിൽ പലരുടെയും ജീവൻ നഷ്‌ടപ്പെട്ടു. സംഘം ചേർന്നു ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായി പോരാടേണ്ടതുണ്ട്‌. എന്നാൽ പലർക്കും അതിനുള്ള ധൈര്യം ഇല്ല. ഭയത്താൽ നിശ്ശബ്ദരാക്കപ്പെടുകയാണ്‌.

 മനുഷ്യർ ഒന്നാണ്‌ എന്ന കാഴ്‌ചപ്പാടുള്ള സൃഷ്‌ടിയാണ്‌ കാലഘട്ടത്തിന്റെ ആവശ്യം. അത്തരം സൃഷ്‌ടികൾക്ക്‌ വഴിയൊരുക്കാൻ സാഹിത്യോത്സവങ്ങൾ ഉപകാരപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. മേയർ ബീന ഫിലിപ്പ്‌ അധ്യക്ഷയായി.

   എൻ എസ്‌ മാധവൻ, പോളിഷ്‌ എഴുത്തുകാരൻ മരേക്‌ ബ്ലൻസിക്‌, ഡെന്നി തോമസ്‌ വട്ടകുന്നേൽ എന്നിവർ സംസാരിച്ചു. മലയാള മനോരമ എക്‌സി. എഡിറ്റർ ജയന്ത്‌ മാമൻ മാത്യു സ്വാഗതവും എഡിറ്റോറിയൽ ഡയറക്ടർ ജോസ്‌ പനച്ചിപ്പുറം നന്ദിയും പറഞ്ഞു. ഒന്നുമുതൽ നാലുവരെ കോഴിക്കോട്‌ കടപ്പുറത്ത്‌ വിവിധ വേദികളിലായാണ്‌ ‘ഹോർത്തൂസ്‌’ സാഹിത്യോത്സവം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top