22 December Sunday

ഹിന്ദു പത്രത്തിന് മുഖ്യമന്ത്രി നല്‍കിയ അഭിമുഖം പി വി അന്‍വര്‍ വക്രീകരിച്ചു: എ കെ ബാലന്‍

വെബ് ഡെസ്‌ക്‌Updated: Tuesday Oct 1, 2024

തിരുവനന്തപുരം> മുഖ്യമന്ത്രി ഹിന്ദു പത്രത്തിന് നല്‍കിയ അഭിമുഖം പി വി അന്‍വര്‍ വക്രീകരിച്ചു എന്ന് എ കെ ബാലന്‍. അന്‍വര്‍ ഏത് വൃത്തികെട്ട മാര്‍ഗവും സ്വീകരിക്കാനുള്ള പ്രവണതയുള്ള വ്യക്തിയാണ്. പാര്‍ട്ടി ഒന്നും ചെയ്തില്ലെന്ന് കള്ള പ്രചരണം അന്നവര്‍ നടത്തി. ഇത് കേരളം ജനത അംഗീകരിക്കില്ലെന്നും അദ്ദേഹം മാധ്യമങ്ങളൊട് പ്രതികരിച്ചു.

'അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയില്ല. ശക്തമായ നടപടി ഉണ്ടാകും. സഹരിക്കുകയാണ് വേണ്ടത്, അത് ഇല്ലെന്ന് പറയുകയാണ് അദ്ദേഹം. ആര്‍എസ്എസുകാര്‍ തലയ്ക്ക് വിലയിട്ട പിണറായിയെയാണ് ആര്‍എസ്എസ്- സംഘപരിവാറിന്റെ ആളായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത്.

 മതന്യൂനപക്ഷങ്ങളുടെ ഹൃദയത്തില്‍ വലിയ സ്ഥാനം പിണറായിക്കുണ്ട്. ഇതില്ലാതാക്കാനുള്ള ഗൂഢ ശ്രമമാണ് നടക്കുന്നത്. അതിന്റെ അവസാനത്തെ കണ്ണിയാണ് അന്‍വര്‍'- എ കെ ബാലന്‍ പറഞ്ഞു



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top