തിരുവനന്തപുരം > ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്ന എല്ലാവരില്‍ നിന്നും ക്വാറന്റീന്‍ ചെലവ് ഇടാക്കില്ലെന്ന് മുഖ്യമന്ത്രി. പാവപ്പെട്ടവരെ ബുദ്ധിമുട്ടിക്കില്ലെന്നും ചെലവ് താങ്ങാന്‍ കഴിയുന്നവരില്‍ നിന്നുമാത്രം അത് ഈടാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതിന്റെ വിശദാംശങ്ങള്‍ പിന്നീട് അറിയിക്കും. വിദേശത്ത് നിന്ന് മടങ്ങിയെത്തുന്ന എല്ലാവരിൽനിന്നും ക്വാറന്റൈൻ സംവിധാനത്തിന് പണം ഈടാക്കുമെന്നായിരുന്നു പ്രചരണം.
"ക്വാറന്റൈൻ ചെലവ് താങ്ങാൻ പറ്റുന്ന വിദേശത്തുനിന്നും വരുന്നവർ അത് വഹിക്കണം. പാവപ്പെട്ടവർ ആ കാര്യത്തിൽ ആശങ്ക പെടേണ്ട ആവശ്യമില്ല. ഇതിന്റെ വിശദമായ നിർദ്ദേശങ്ങൾ താമസിയാതെ പുറപ്പെടുവിക്കുന്നതായിരിക്കും' - മുഖ്യമന്ത്രി വ്യക്തമാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..