27 September Friday

സത്യം അറിയാനും അറിയിക്കാനും 
മനസ്സുണ്ടാകണം : പിണറായി വിജയൻ

വെബ് ഡെസ്‌ക്‌Updated: Friday Sep 27, 2024


ആലുവ
വാദിക്കാനും ജയിക്കാനുമല്ല, സത്യം അറിയാനും അറിയിക്കാനുമുള്ള മനസ്സാണ്‌ ഉണ്ടാകേണ്ടതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. മതം, സ്ഥാപനങ്ങൾ, പ്രസ്ഥാനങ്ങൾ എന്നിവ ഇതോർത്തുവയ്‌ക്കണം. ആശയത്തോടുള്ള വിയോജിപ്പിന്റെ പേരിൽ മാധ്യമങ്ങൾ വ്യാജവാർത്തകൾ ചമയ്‌ക്കുന്ന കാലമാണിത്‌. സർവമത സമ്മേളനത്തിന്റെ നൂറാംവാർഷികത്തോടനുബന്ധിച്ച്‌ ഇ എം എസ്‌ പഠന ഗവേഷണകേന്ദ്രം ആലുവ അദ്വൈതാശ്രമത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. 

‘വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ്‌’ എന്നത്‌ സർവമത സമ്മേളനത്തിന്റെ മുഖ്യമുദ്രാവാക്യമായിരുന്നു. വാദിക്കലും ജയിക്കലും ലക്ഷ്യമായി കാണുമ്പോഴും വസ്‌തുതകൾക്ക്‌ പ്രാധാന്യം ഇല്ലാതാകരുത്‌. സ്വന്തം മതം ശ്രേഷ്ഠമെന്നും മറ്റു മതങ്ങൾ മോശമെന്നും കരുതുന്ന മതനേതാക്കളുണ്ട്. അങ്ങനെ പ്രസംഗിക്കുന്ന പുരോഹിതരുമുണ്ട്‌. ഭരണഘടന സ്ഥാനത്ത്‌ ഇരിക്കുന്നവർ പോലും ഇത്തരം വിദ്വേഷങ്ങളുടെ പ്രചാരകരായി തീരുന്നു. ശ്രീനാരായണഗുരുവിന്‌ ഏതെങ്കിലും ഒരു മതത്തോട്‌ പ്രത്യേക മമതയുണ്ടായിരുന്നില്ല. എന്നാൽ അദ്ദേഹത്തെ ഹിന്ദുസന്യാസിയാക്കി മാറ്റാൻ നികൃഷ്‌ട ശ്രമം നടക്കുന്നു. സർവമത സമ്മേളനത്തിന്റെ സന്ദേശം ലോകത്തെമ്പാടും എത്തിക്കാൻ മലയാളി സമൂഹത്തിന്റെ ഏകോപനത്തിലൂടെ സാധിക്കണം–- മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top