21 November Thursday

സഹകരണ മേഖലയെ അഴിമതിരഹിതമായി നിലനിർത്തണം: മുഖ്യമന്ത്രി പിണറായി വിജയൻ

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2024

കൊച്ചി > സഹകരണ മേഖലയിലെ സാമ്പത്തിക ഇടപാടുകൾ സുതാര്യമായിരിക്കണമെന്നും ക്രമക്കേടില്ലാത്തതും അഴിമതി തീണ്ടാത്തതുമായി മേഖലയെ നിലനിർത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. 71 ാമത് സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കളമശേരി ആശിസ് കൺവെ൯ഷ൯ സെന്ററിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

ക൪ക്കശമായി ഇടപെട്ട് ക്രമക്കേടുകൾ പൂ൪ണ്ണമായി ഇല്ലാതാക്കാനുള്ള ശ്രമം നടത്തണം. അപൂ൪വമായി നടക്കുന്ന ക്രമക്കേടുകൾ സഹകരണ മേഖലയുടെ പൊതുവായ ഖ്യാതിക്ക് കോട്ടമുണ്ടാക്കുന്നതാണ്. സമൂഹത്തിലെ അപചയത്തിന് സഹകാരികളിൽ ചിലരും ഇരയാകുന്നതിന്റെ ഭാഗമായി സംഭവിക്കുന്നതാണിത്. സഹകരണ സ്ഥാപനങ്ങളിലെ അതിക൪ക്കശമായ പരിശോധനയിലും ഇടപെടലിലും വന്ന മാറ്റം ഇത്തരം കാര്യങ്ങളിലേക്ക് നയിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കണം. ഓരോ സ്ഥാപനത്തിന്റെയും ഓഡിറ്റ് നടത്താ൯ ചുമതലപ്പെട്ടവ൪ വഴിവിട്ട നീക്കങ്ങൾ കണ്ടെത്തി തിരുത്തൽ നടപടി സ്വീകരിക്കണം. സഹകരണ മേഖലയിലാകെ പ്രശ്നമാണ് എന്ന് വരുത്തിതീ൪ക്കുന്നതിനുള്ള ബോധപൂ൪വ്വമായ ശ്രമങ്ങളെ തിരിച്ചറിയണം. ക്രമക്കേടുകൾ പെരുപ്പിച്ച് കാണിക്കുന്നത് സഹകരണ മേഖലയുടെ ശേഷി കുറയ്ക്കാ൯ ലക്ഷ്യമിട്ടുള്ളതാണ്. വാണിജ്യ ബാങ്കുകളിലും ഇത്തരം സാമ്പത്തിക ക്രമക്കേടുകൾ നടക്കാറുണ്ട്. ക്രമക്കേടുകളെ ഇല്ലാതാക്കുന്നതിനുള്ള ഇടപെടലാണ് അവിടെയും നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ സഹകരണമേഖലയിലെ ഒരു നിക്ഷേപകന്റെയും ചില്ലിക്കാശ് പോലും നഷ്ടപ്പെടില്ല. ഒരിടത്തും നിക്ഷേപക൪ക്ക് പണം നഷ്ടപ്പെട്ടിട്ടില്ല. നിക്ഷേപക൪ക്ക് ആശങ്കയും വേണ്ട. കേരളത്തിലെ സഹകരണ മേഖലയെ പൂ൪ണമായി വിശ്വസിക്കാം. 2.5 ലക്ഷം കോടി രൂപ കേരളത്തിലെ സഹകരണ മേഖലയിൽ നിക്ഷേപമായുണ്ട്. ഇത് കേരളത്തിലെ സഹകരണ മേഖലയ്ക്ക് മാത്രം അവകാശപ്പെടാ൯ കഴിയുന്ന പ്രത്യേകതയാണ്. ഓരോ നിക്ഷേപവും ഭദ്രമായിരിക്കും. ക്രമക്കേടുകൾ നടക്കുന്നുണ്ടെങ്കിൽ അത് പരിഹരിക്കുന്നതിനുള്ള സംവിധാനമുണ്ടാക്കും. ഇതിനാവശ്യമായ എല്ലാ സംവിധാനവും സ൪ക്കാരും സഹകരണ മേഖലയും ഒരുക്കും.

സഹകരണ മേഖലയിൽ ക്രെഡിറ്റ് മേഖലയ്ക്കൊപ്പം ഉപഭോക്തൃ മേഖലയും ഫലപ്രദമായി പ്രവ൪ത്തിക്കുകയും  വിലക്കയറ്റം പിടിച്ചുനി൪ത്തുന്നതിൽ നി൪ണായക പങ്ക് വഹിക്കുകയും ചെയ്യുന്നു. മൂല്യവ൪ധിത ഉത്പന്നങ്ങളും കാ൪ഷിക ഉത്പന്നങ്ങളും സംഭരിച്ച് കേടുകൂടാതെ സൂക്ഷിക്കുന്നതിനുള്ള സംവിധാനമൊരുക്കുന്നതിൽ സഹകരണ മേഖലയ്ക്ക് ഫലപ്രദമായി പ്രവ൪ത്തിക്കാ൯ കഴിയും. മൂല്യവ൪ധിത ഉത്പന്നങ്ങളുണ്ടാക്കുന്ന വ്യത്യസ്ത പാ൪ക്കുകൾ വ്യവസായ മേഖലയുടെ സഹകരണത്തോടെ കേരളത്തിൽ പലയിടത്തും പുരോഗമിക്കുകയാണ്. കേരളത്തെ പുതിയ മാനത്തിലേക്ക് വള൪ത്താ൯ സഹകരണ മേഖലയ്ക്ക് ഇടപെടാ൯ കഴിയും.

സഹകരണ മേഖലയിൽ ആശുപത്രികൾ ചിലയിടങ്ങളിൽ നന്നായി പ്രവ൪ത്തിക്കുന്നുണ്ട്. അത് കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കണം. സാങ്കേതിക വൈദഗ്ധ്യ മേഖലയിലും സഹകരണ മേഖല ഇടപെടണം. വ്യവസായ സഹകരണ മേഖല, ക്ഷീര സംഘങ്ങൾ തുടങ്ങി വ്യത്യസ്ത മേഖലകളിൽ പ്രവ൪ത്തിക്കുന്ന സംഘങ്ങളോടെല്ലാം ഒരേതരത്തിലുള്ള സമീപനം സ്വീകരിക്കണം. എല്ലാ മേഖലകളെയും സമാന രീതിയിൽ പരിഗണിക്കണം. അത് പരിശോധിക്കുന്ന സംവിധാനവും വേണം. വ്യവസായ മേഖലയും പൊതുസഹകരണ മേഖലയും ഒരേപോലെ ഇടപെടുന്ന സ്ഥാപനങ്ങളുണ്ടാകും. ആ സ്ഥാപനങ്ങളിൽ എതെങ്കിലും വിധത്തിലുള്ള ഏറ്റക്കുറച്ചിലുകളുണ്ടാകാ൯ പാടില്ല. വ്യാവസായിക രംഗത്ത് സഹകരണ മേഖല കൂടുതൽ ശക്തിപ്പെടുത്തണം. വ്യവസായ സഹകരണ സംഘങ്ങൾ കൂടുതലായി വള൪ത്തിയെടുക്കണം. അത്തരം സംഘങ്ങൾക്ക് ആവശ്യമായ സഹായവും പിന്തുണയും നൽകണം. ഇളവുകൾ നൽകുമ്പോൾ എല്ലാ മേഖലയെയും ഒരുപോലെ പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top