15 November Friday

സഹകരണമേഖലയിൽ കുഴപ്പമെന്ന്‌ വരുത്താൻ ബോധപൂർവനീക്കം : മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2024


കളമശേരി
സഹകരണമേഖലയിലാകെ കുഴപ്പമാണെന്ന്‌ വരുത്തിത്തീർക്കാൻ ബോധപൂർവനീക്കം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. സഹകാരികൾക്ക്‌ കാര്യങ്ങൾ ബോധ്യമുണ്ട്‌. ഏതാനും ചിലരാണ്‌ ക്രമക്കേട്‌ കാണിച്ചത്‌. അത്‌ സഹകരണമേഖലയുടെ വളരെ ചെറിയ ഭാഗംമാത്രമാണ്‌. കർക്കശമായി ഇടപെട്ട്‌ സഹകരണമേഖലയെ അഴിമതി തീണ്ടാത്ത മേഖലയായി നിലനിർത്തണമെന്നും അഖിലേന്ത്യ സഹകരണ വാരാഘോഷം ഉദ്‌ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തെ വാണിജ്യ ബാങ്കുകളിൽ പലവിധ സാമ്പത്തിക ക്രമക്കേടുകൾ നടക്കുന്നുണ്ട്‌. ലക്ഷക്കണക്കിന്‌ കോടിരൂപ എഴുതിത്തള്ളേണ്ട അവസ്ഥയിലേക്ക്‌ ആ ബാങ്കുകളുടെ വായ്പാസംവിധാനത്തിൽ കുറവുണ്ടായി.

കേരളത്തിലെ സഹകരണ സ്ഥാപനങ്ങളുടെ നിക്ഷേപം 2.5 ലക്ഷം കോടിയാണ്‌. അത്‌ ഇനിയും വർധിക്കും. നിക്ഷേപിക്കുന്ന ഓരോ ചില്ലിക്കാശും ഭദ്രമായിരിക്കും. ആർക്കും ആശങ്ക വേണ്ട. നിക്ഷേപത്തുക സുരക്ഷിതമാക്കാനുള്ള സംവിധാനം സർക്കാരും സഹകരണമേഖലയും ഒരുക്കിയിട്ടുണ്ട്‌.

സാമ്പത്തികമേഖലയിലെ ക്രമക്കേടുകളെ പെരുപ്പിച്ചുകാണിക്കുന്നത്‌ ബോധപൂർവമാണ്‌.  സഹകരണമേഖലയെ താഴ്‌ത്തിക്കെട്ടാനും തകർക്കാനുമാണത്‌. ഇത്‌  തിരിച്ചറിയണം. സഹകരണമേഖലയുടെ ഖ്യാതിക്ക്‌ ചേരാത്ത ചില പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്‌. അതികർശന പരിശോധനയും ഇടപെടലുമാണ്‌ മുമ്പ്‌ സഹകരണ സ്ഥാപനങ്ങളിൽ ഉണ്ടായിരുന്നത്‌. അതിൽ വന്ന മാറ്റങ്ങൾ ഇത്തരം കാര്യങ്ങൾക്ക്‌ പ്രോത്സാഹനമാകുന്നുണ്ടോ എന്നു പരിശോധിച്ച്‌, പരിഹരിക്കാൻ തിരുത്തൽ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാന ഉദ്‌ഘാടനം കളമശേരിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു

അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാന ഉദ്‌ഘാടനം കളമശേരിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top