26 December Thursday

ബിജെപിയുമായി ഒത്തുകളിക്കാൻ 
കോൺഗ്രസിന്‌ പ്രയാസമില്ല: മുഖ്യമന്ത്രി

സ്വന്തം ലേഖകൻUpdated: Sunday Nov 17, 2024

മേപ്പറമ്പിൽ എൽഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു


പാലക്കാട്‌
ബിജെപിയുമായി ഒത്തുകളിക്കാൻ കോൺഗ്രസിന്‌ ഒരുകാലത്തും പ്രയാസമുണ്ടായിട്ടില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. അതിന്റെ ഒരുപാട്‌ അനുഭവങ്ങൾ ഉള്ള ജില്ലയാണ്‌ പാലക്കാടെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ്‌ സ്ഥാനാർഥി ഡോ. പി സരിന്റെ തെരഞ്ഞെടുപ്പ്‌ പ്രചാരണയോഗങ്ങളിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കോൺഗ്രസും ബിജെപിയും തമ്മിലുള്ള ‘ഡീലിന്‌’ 1960 മുതൽ പാലക്കാട്‌ സാക്ഷ്യംവഹിച്ചിട്ടുണ്ട്‌. 1960ൽ പട്ടാമ്പിയിൽ ഇ എം എസ്‌ മത്സരിച്ചപ്പോൾ ജനസംഘം സ്ഥാനാർഥിയെ പിൻവലിച്ച്‌ കോൺഗ്രസിന്‌ പിന്തുണ നൽകി. ജനസംഘം നേതാവ്‌ ദീൻദയാൽ ഉപാധ്യായ നേരിട്ടുവന്ന്‌ ഇ എം എസിനെതിരെ പ്രചാരണം നടത്തി. 1971ൽ എ കെ ജി പാലക്കാട്‌ പാർലമെന്റ്‌ മണ്ഡലത്തിൽ മത്സരിച്ചപ്പോൾ കോൺഗ്രസും ബിജെപിയും തമ്മിൽ അന്തർധാരയുണ്ടാക്കി. പക്ഷേ, രണ്ട്‌ തെരഞ്ഞെടുപ്പുകളിലും അവർക്ക്‌ വിജയിക്കാനായില്ല. 2016ൽ നേമത്തും 2024ൽ തൃശൂർ പാർലമെന്റ്‌ തെരഞ്ഞെടുപ്പിലും കോൺഗ്രസ്‌ വോട്ടുകൾ ബിജെപിക്ക്‌ നൽകി. നേമത്തെ ബിജെപി അക്കൗണ്ട്‌ പൂട്ടിച്ചത്‌ എൽഡിഎഫാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോൺഗ്രസും ബിജെപിയുമായുള്ള ആത്മബന്ധം നാടിനുവേണ്ടിയല്ല. അവരുടെ നിക്ഷിപ്‌ത താൽപ്പര്യത്തിനുവേണ്ടിയുള്ളതാണ്‌. 2016നുശേഷം കോൺഗ്രസും ബിജെപിയും ഒരേ മനസ്സോടെയാണ്‌ പ്രവർത്തിക്കുന്നത്‌. പാലക്കാട്‌ ഉപതെരഞ്ഞെടുപ്പ്‌ പ്രചാരണരംഗത്ത്‌ എൽഡിഎഫ്‌ മുന്നേറ്റം എതിർ ക്യാമ്പുകളിൽ അങ്കലാപ്പ്‌ സൃഷ്‌ടിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top