20 November Wednesday

ഫിഷറീസ് മന്ത്രാലയത്തിന്റെ പുരസ്‌കാരം മത്സ്യബന്ധന മേഖലയ്‌ക്കായി നടത്തിയ 
പ്രയത്നങ്ങൾക്കുള്ള അംഗീകാരം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 20, 2024


തിരുവനന്തപുരം
കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിന്റെ പുരസ്‌കാരം, നിരവധി വെല്ലുവിളികൾ ഉണ്ടായിട്ടും സർക്കാരും മത്സ്യത്തൊഴിലാളികളും ഒത്തുചേർന്ന് മത്സ്യബന്ധന മേഖലയുടെ പുരോഗതിക്കായി നടത്തിയ പ്രയത്നങ്ങൾക്കുള്ള അംഗീകാരമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ.

മത്സ്യത്തൊഴിലാളികളുടെ ക്ഷേമവും പുരോഗതിയും എൽഡിഎഫ്‌ സർക്കാരിന്റെ പ്രധാന പരിഗണനാ വിഷയങ്ങളിൽ ഒന്നാണ്. 2016 മുതൽ നൽകിയ ഓരോ വാഗ്ദാനവും പൂർത്തീകരിച്ചും പ്രതിസന്ധിഘട്ടങ്ങളിൽ ചേർത്തുപിടിച്ചും മത്സ്യത്തൊഴിലാളികൾക്കൊപ്പം ഈ സർക്കാരുണ്ട്. സമുദ്ര മത്സ്യ ഉൽപ്പാദനത്തിലെ വർധന, മത്സ്യത്തൊഴിലാളികൾക്കായും മത്സ്യമേഖലയിലെ വികസനത്തിനുമായുള്ള തനത് പദ്ധതികൾ, കേന്ദ്രാവിഷ്കൃത പദ്ധതികളുടെ സുതാര്യവും സമയബന്ധിതവുമായ നടത്തിപ്പ് തുടങ്ങിയ വിവിധ മേഖലകളിലെ മികവാണ് കേരളത്തെ ഒന്നാമത് എത്തിച്ചത്.

തീരപ്രദേശത്തെ സാമൂഹ്യ പുരോഗതിക്കും മത്സ്യത്തൊഴിലാളികളുടെ വളർച്ചയ്ക്കും ഊന്നൽ നൽകുന്ന സമഗ്രവും സർവതലസ്പർശിയുമായ പ്രവർത്തനങ്ങൾ കൂടുതൽ ഊർജസ്വലമായി മുന്നോട്ട് കൊണ്ടുപോകാൻ ഈ അംഗീകാരം പ്രചോദനം നൽകട്ടെയെന്ന്‌ മുഖ്യമന്ത്രി മുഖപുസ്‌തകത്തിൽ കുറിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top