23 December Monday

"മുടങ്ങിക്കിടന്ന ക്ഷേമപെൻഷൻ കിട്ടിയപ്പോൾ മോണ കാട്ടിയുള്ള ആ ചിരി'; ഏറ്റവും സന്തോഷം തോന്നിയ നിമിഷം പങ്കുവച്ച്‌ മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday May 25, 2020

തിരുവനന്തപുരം > എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറി നാലാം വര്‍ഷം പിന്നിട്ടപ്പോള്‍ ഏറ്റവും സന്തോഷം പകര്‍ന്ന നിമിഷം പങ്കുവെച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഏറ്റവും സന്തോഷം തോന്നിയ നിമിഷത്തെക്കുറിച്ച് ചോദ്യമുയര്‍ന്നപ്പോഴാണ് മുഖ്യമന്ത്രിയുടെ മറുപടി. ഫെയ്‌സ്ബുക്കിലായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

പാവപ്പെട്ടവരുടെ കൈയില്‍ മുടങ്ങിക്കിടന്ന ക്ഷേമപെന്‍ഷനുകള്‍ നേരിട്ട് എത്തിക്കാന്‍ കഴിഞ്ഞതാണ് ഏറ്റവും സന്തോഷകരം. അതില്‍ പ്രായമായ ഒരു സ്ത്രീ തനിക്കു ലഭിച്ച പണവും കയ്യില്‍ പിടിച്ച് നില്‍ക്കുന്ന ഒരു ചിത്രമുണ്ടായിരുന്നു. പല്ലില്ലാത്ത മോണ കാട്ടി അവര്‍ ചിരിക്കുന്നതു കണ്ടപ്പോള്‍ വലിയ സന്തോഷം തോന്നി.

അതുപോലെ തന്നെ ഒരുപാട് പേരെ സന്തോഷിപ്പിച്ച വീടില്ലാത്തവര്‍ക്ക് വീട് നല്‍കാനുള്ള ലൈഫ് മിഷന്‍ പദ്ധതിയും. ജനങ്ങള്‍ സന്തോഷിക്കുമ്പോഴാണ് ഒരു സര്‍ക്കാരും സന്തോഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ നാലു വര്‍ഷത്തെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ട് മുഖ്യമന്ത്രി നേരത്തെ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top