21 December Saturday

ആലപ്പുഴ ബീച്ചിൽ പൈപ്പ് ബോംബ് പോലുള്ള സാമഗ്രി; പരിശോധനയ്‌ക്കായി ബോംബ് സ്ക്വാഡ്‌ സ്ഥലത്തെത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 8, 2024

ആലപ്പുഴ >ആലപ്പുഴ കടപ്പുറത്ത് പൈപ്പ് ബോംബിന് സമാനമായ വസ്തു കണ്ടെത്തി. ചൊവ്വാ രാത്രിയോടെയായിരുന്നു സംഭവം. കടപ്പുറത്തെത്തിയ ദമ്പതിമാരാണ് രണ്ടു ഭാഗവും അടച്ച നിലയിലുള്ള പൈപ്പ് കണ്ടത്. ഇവർ ഉടൻ പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ഡോഗ് സ്ക്വാഡ് ഉൾപ്പെടെ വൻ സംഘം സ്ഥലത്തെത്തി.

പൊലീസ് നായയ്ക്ക് സംശയമൊന്നും തോന്നിയില്ലെങ്കിലും മറ്റു പരിശോധനയിൽ പൈപ്പിനുള്ളിൽ ലോഹസാന്നിധ്യമുള്ളതായി കണ്ടെത്തുകയായിരുന്നു. പിന്നീട് എറണാകുളത്ത്നിന്നു ബോംബ് സ്ക്വാഡെത്തുകയും ചെയ്തു. കടപ്പുറത്ത് പരിശോധന തുടരുകയാണ്.
 
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top