പിറവം
രാമമംഗലം പഞ്ചായത്ത് ആശുപത്രിപ്പടി ബസ് സ്റ്റാൻഡിനുള്ളിൽ ഒരു ടണ്‍ പ്ലാസ്റ്റിക് മാലിന്യം കത്തിച്ച സംഭവത്തിൽ യുഡിഎഫ് 13–-ാംവാർഡ് അംഗത്തിന് പഞ്ചായത്ത് സെക്രട്ടറി പിഴചുമത്തി. പഞ്ചായത്ത് അംഗമായ ആന്‍റോസ് പി സ്കറിയക്കാണ് 5000 രൂപ പിഴ അടയ്‌ക്കാൻ നോട്ടീസ് നൽകിയത്.
പഞ്ചായത്ത് പ്രസിഡന്റിന്റെ അനുമതിയോടെയാണ് മാലിന്യം കത്തിച്ചതെന്ന് ആക്ഷേപമുണ്ട്. ബസ് സ്റ്റാൻഡിൽ ഉണ്ടായിരുന്ന മാലിന്യം തരംതിരിച്ച് നിർമാർജനം ചെയ്യാൻ പഞ്ചായത്ത് കമ്മിറ്റി യോഗം ചേർന്ന് ആവശ്യമായ തുക അനുവദിച്ചു. ഇതിനിടെ ദീപാവലി അവധിദിനത്തില്‍ ഒരു ടണ്‍ മാലിന്യം കത്തിക്കുകയായിരുന്നു. വീടുകളും കടകളും ആശുപത്രിയും ഇവിടെയുണ്ട്.
സംഭവത്തെ തുടര്‍ന്ന് എൽഡിഎഫ് നേതൃത്വത്തിൽ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ ജിജോ ഏലിയാസ്, അംഗങ്ങളായ സണ്ണി ജേക്കബ്, എം യു സജീവ്, മേഘ സന്തോഷ്, അശ്വതി മണികണ്ഠൻ എന്നിവർ പഞ്ചായത്ത് സെക്രട്ടറിക്കുമുന്നില്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് പിഴ അടയ്‌ക്കാന്‍ നോട്ടീസ് നല്‍കിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..