27 December Friday

13 പഞ്ചായത്തുകളിൽക്കൂടി കളിക്കളം

സ്വന്തം ലേഖകൻUpdated: Monday Jul 22, 2024

തിരുവനന്തപുരം > ‘ഒരു പഞ്ചായത്ത്, ഒരു കളിക്കളം’ പദ്ധതിയുടെ ഭാഗമായി കായികവകുപ്പിനുകീഴിൽ സംസ്ഥാനത്ത് 13 കളിക്കളങ്ങൾകൂടി ഒരുങ്ങുന്നു. ഇതോടെ പദ്ധതിയിൽ യാഥാർഥ്യമാകുന്ന കളിക്കളങ്ങളുടെ എണ്ണം 17 ആകും.
കൊല്ലം ജില്ലയിൽ ചാത്തന്നൂരിലെ ചിറക്കരയിലും ചടയമംഗലത്തും കളിക്കളങ്ങൾ ആഗസ്‌റ്റിൽ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കും. ആദ്യ കളിക്കളം പാറശാല  മണ്ഡലത്തിലെ കള്ളിക്കാട്‌ പഞ്ചായത്തിലാണ്‌ പൂർത്തിയാക്കിയത്‌. എൽഡിഎഫ്‌ സർക്കാരിന്റെ നാലാം 100ദിന പരിപാടിയിൽ ഉൾപ്പെടുത്തിയാണ്‌ പുതിയ കളിക്കളങ്ങൾ ഒരുക്കുന്നത്‌.

ചിറയിൻകീഴിലെ കോലൂർ, മാവേലിക്കരയിലെ തഴക്കര, നേമത്തെ സത്യൻനഗർ, ചെങ്ങന്നൂരിലെ മുളക്കുഴ, കാഞ്ഞിരപ്പള്ളിയിലെ മണിമല, പൂഞ്ഞാറിലെ പുത്തൻചന്ത, ഉടുമ്പൻചോലയിലെ ഇരട്ടയാർ, മൂവാറ്റുപുഴയിലെ കുരിയമല, ആലത്തൂരിലെ വടക്കാഞ്ചേരി, ഒറ്റപ്പാലത്തെ  ശ്രീകൃഷ്ണപുരം, കുന്നമംഗലത്തെ ഒളവണ്ണ, കല്യാശേരിയിലെ കുഞ്ഞിമംഗലം, ധർമടത്തെ പിണറായി എന്നിവിടങ്ങളിലാണ്‌ പദ്ധതി നടപ്പാക്കുന്നത്‌.

സ്ത്രീകൾക്കും പ്രായമായവർക്കും ഉപയോഗിക്കാവുന്ന തരത്തിലാകും സ്‌റ്റേഡിയത്തിലെ സൗകര്യങ്ങൾ. ഓപ്പൺ ജിം, നടപ്പാത എന്നിവയുമുണ്ടാകും. പദ്ധതിയുടെ ആദ്യഘട്ടം 124 കളിക്കളങ്ങളുടെ പട്ടികയ്‌ക്ക്‌ സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്. ഇതിൽ 120 എണ്ണത്തിന്‌ 60 കോടി രൂപയുടെ സമഗ്ര ഭരണാനുമതി നൽകി. ഒരു കളിക്കളത്തിന് ഒരുകോടി രൂപ അടങ്കൽ പ്രതീക്ഷിക്കുന്ന പദ്ധതിയിൽ 50 ശതമാനം തുക കായികവകുപ്പിന്റെ വിഹിതമായും ബാക്കി ജനപ്രതിനിധികളുടെ ആസ്തി വികസന ഫണ്ട്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സിഎസ്ആർ ഫണ്ട് എന്നിവയിൽനിന്നും കണ്ടെത്തും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top