08 September Sunday

മലപ്പുറത്ത്‌ പ്ലസ് വൺ പ്രവേശനം പ്രോട്ടോകോൾ പാലിച്ച്

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2024

മലപ്പുറം > തിങ്കളാഴ്‌ച മലപ്പുറത്ത്‌ നടക്കുന്ന പ്ലസ്‍ വൺ പ്രവേശനത്തിൽ നിപാ പ്രോട്ടോകോൾ കർശനമായി പാലിക്കണമെന്ന്‌ മന്ത്രി വീണാ ജോർജ്‌ പറഞ്ഞു. ആനക്കയം, പാണ്ടിക്കാട് പഞ്ചായത്തുകളിലായി മൂന്ന് ഹയർ സെക്കൻഡറി സ്‌കൂളാണുള്ളത്. ഇവിടെ കൃത്യമായ സാമൂഹ്യ അകലം പാലിച്ചും എൻ 95 മാസ്ക് ധരിച്ചുമാണ്‌ കുട്ടികളും രക്ഷിതാക്കളും പ്രവേശനത്തിന്‌  എത്തേണ്ടത്.

സാനിറ്റൈസർ ഉപയോഗിക്കുകയും ആൾക്കൂട്ടം ഒഴിവാക്കുകയും വേണം. സമ്പർക്ക പട്ടികയിലുള്ളവർ ഹാജരാവുന്നെങ്കിൽ അതത്‌ ആരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കൽ ഓഫീസർമാരെ അറിയിക്കണം. ഇവർ പൊതുവാഹനങ്ങൾ ഉപയോഗിക്കാതെ സ്വകാര്യ വാഹനത്തിൽ സ്‌കൂളിൽ നേരത്തേ അറിയിച്ചുവേണം ഹാജരാകാൻ. പ്രവേശന നടപടി വേഗത്തിൽ  പൂർത്തിയാക്കണം.
മറ്റിടങ്ങളിലും സാമൂഹ്യ അകലം പാലിച്ചും മാസ്ക്, സാനിറ്റൈസർ എന്നിവ ഉപയോഗിച്ചും നിപാ പ്രോട്ടോകോൾ പാലിച്ചുംമാത്രമേ നടത്താവൂ. ഇതിന്‌ പൊലീസിന്റെ സഹായം ഉറപ്പുവരുത്തിയിട്ടുണ്ട്. ഇക്കാര്യം വിദ്യാഭ്യാസ മന്ത്രിയുമായി സംസാരിച്ചതായും വീണാ ജോർജ്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top