22 December Sunday

പ്ലസ് ‌വൺ സ്‌കൂൾ/കോമ്പിനേഷൻ ട്രാൻസ്‌ഫർ അഡ്‌മിഷൻ 6 മുതൽ

വെബ് ഡെസ്‌ക്‌Updated: Friday Aug 2, 2024

തിരുവനന്തപുരം > പ്ലസ് വൺ പ്രവേശനത്തിന് നിലവിലുള്ള ഒഴിവുകളിൽ ജില്ല / ജില്ലാന്തര സ്‌കൂൾ/കോമ്പിനേഷൻ ട്രാൻ‌സ്‌ഫ‌‌ർ അലോട്ട്മെന്റിനായി അപേക്ഷിച്ചവരുടെ അലോട്ട്മെന്റ് റിസൾട്ട് ആഗസ്‌ത് 6 ന് രാവിലെ 10 മണി മുതൽ പ്രവേശനം സാധ്യമാകും വിധം പ്രസിദ്ധീകരിക്കും. അലോട്ട്മെന്റിനായി ജൂലൈ 31 വരെ അപേക്ഷിക്കാൻ സമയം നൽകിയിരുന്നു. ലഭിച്ച 23908 അപേക്ഷകളിൽ കൺഫർമേഷൻ പൂർത്തിയാക്കിയ 23507 അപേക്ഷകൾ പരിഗണിച്ചുകൊണ്ടുള്ള അലോട്ട്മെന്റ് റിസൾട്ടാണ് പ്രസിദ്ധീകരിക്കുന്നത്.

കാൻഡിഡേറ്റ് ലോഗിനിലെ "TRANSFER ALLOT RESULTS" എന്ന ലിങ്കിലൂടെ റിസൾട്ട് പരിശോധിക്കാനുള്ള സൗകര്യം അതത് സ്‌കൂൾ പ്രിൻസിപ്പൾമാർ ചെയ്ത് കൊടുക്കേണ്ടതും ട്രാൻസ്‌ഫർ അലോട്ട്മെന്റ് ലെറ്റർ പ്രിന്റൗട്ട് എടുത്ത് നൽകേണ്ടതുമാണ്. അതേ സ്കൂ‌ളിൽ കോമ്പിനേഷൻ മാറ്റം ലഭിച്ചാലും പുതിയ അലോട്ട്മെന്റ് ലെറ്റർ പ്രകാരം പ്രവേശനം മാറ്റി കൊടുക്കേണ്ടതാണ്. യോഗ്യതസർട്ടിഫിക്കറ്റ്, ടിസി, സ്വഭാവ സർട്ടിഫിക്കറ്റ്, മറ്റ് അനുബന്ധരേഖകൾ എന്നിവയുടെ ഒറിജിനലുകളുമായി അലോട്ട്മെന്റ് ലഭിച്ച സ്‌കൂൾ/കോഴ്‌സിൽ 6 ന് രാവിലെ 10 മുതൽ 8 ന് വൈകിട്ട് 4 വരെ പ്രവേശനം നേടാം. നിലവിൽ പ്രവേശനം ലഭിക്കാത്ത വിദ്യാർഥികൾക്കായി സ്‌കൂൾ/കോമ്പിനേഷൻ ട്രാൻസ്‌ഫറിനു ശേഷമുള്ള ഒഴിവുകൾ മെറിറ്റ് അടിസ്‌ഥിത സ്പോട്ട് അഡ്‌മിഷനായി വിശദ നിർദ്ദേശം ഉൾപ്പെടെ 6 ന് പ്രസിദ്ധീകരിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top