22 December Sunday

ബന്ധുവിന്റെ പരാതി; പീഡന പരാതി നൽകിയ നടിക്കെതിരെ പോക്സോ കേസ്

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2024

കൊച്ചി > താരങ്ങൾക്കെതിരെ പീഡന പരാതി നൽകിയ നടിക്കെതിരെ അടുത്ത ബന്ധുവായ യുവതി നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. യുവതിയെ ഒരുസംഘം ആളുകൾക്ക് കാഴ്ചവയ്‌ക്കാൻ നടി ശ്രമിച്ചെന്നാണ് പരാതി. 2014ൽ തമിഴ്‌ സിനിമ ഓഡിഷനായി ചെന്നൈയിൽ എത്തിച്ചപ്പോഴായിരുന്നു സംഭവം.

മുഖ്യമന്ത്രി പിണറായി വിജയൻ, ഡിജിപി ഷേഖ്‌ ദർബേഷ്‌ സാഹിബ്‌, തമിഴ്‌നാട്‌ ഡിജിപി എന്നിവർക്ക് യുവതി കഴിഞ്ഞ ദിവസം ഓൺലൈനിൽ പരാതി നൽകിയിരുന്നു. നടിക്ക് സെക്സ് മാഫിയയുമായി ബന്ധമുണ്ടെന്നും ഇവർ ആരോപിച്ചു. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ്‌ വെക്കേഷൻ സമയത്തായിരുന്നു സംഭവം. അന്ന്‌ 16 വയസ്സായിരുന്നുവെന്നും പരാതിയിൽ പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top