വളാഞ്ചേരി> പതിനാറുകാരനെ പീഡിപ്പിച്ച കേസിൽ ഏഴു പേർ അറസ്റ്റിൽ. കൽപ്പകഞ്ചേരിയിൽ 51 കാരനടക്കം മൂന്ന് പേരും കാടാമ്പുഴയിൽ നാലുപേരുമാണ് പൊലീസിന്റെ പിടിയിലായത്. 20 ഓളം പ്രതികളാണ് കേസിൽ ഉൾപ്പെട്ടത്. ഒളിവിൽ പോയ മറ്റു പ്രതികളെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കിയതായി കൽപ്പകഞ്ചേരി സിഐ എം കെ ഷാജി പറഞ്ഞു.
പതിനാറുകാരനെ പീഡിപ്പിച്ചുവെന്ന കേസിൽ പാലക്കാട് അലനല്ലൂര്‍ സ്വദേശി ശിവദാസന്‍ (51), രണ്ടത്താണി കാനഞ്ചേരി സ്വദേശി പോക്കാട്ടില്‍ അബ്ദുല്‍സമദ് (24), കല്‍പ്പകഞ്ചേരി കുറുക്കോള്‍ സ്വദേശി പൊട്ടശ്ശോല സമീര്‍(35) എന്നിവരെ കല്‍പ്പകഞ്ചേരി പൊലീസും മാറാക്കര കല്ലാര്‍മംഗലം കരുവാന്‍ തുരുത്തി മുഹമ്മദ് കോയ (28), വടക്കുമ്പുറം കരിങ്കുറായില്‍ മൊയ്തീന്‍ കുട്ടി (48), കാടാമ്പുഴ കടവത്തകത്ത് വടക്കേ വളപ്പില്‍ ലിയാക്കത്ത് (27), കാടാമ്പുഴ പുളിക്കല്‍ മുഹമ്മദ് ജലീല്‍(27)എന്നിവരെ കാടാമ്പുഴ പൊലീസുമാണ് പിടികൂടിയത്. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
പീഡനത്തിന് ഇരയായ കുട്ടി ചൈൽഡ് ലൈനിൽ നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലാകുന്നത്. കുട്ടിയെ പ്രേരിപ്പിക്കല്‍, തട്ടിക്കൊണ്ടുപോകല്‍, പീഡനത്തിനിരയാക്കല്‍ തുടങ്ങിയ കേസുകളില്‍ പോക്‌സോ നിയമപ്രകാരമാണ് പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തിയത്. കല്‍പ്പകഞ്ചേരിയില്‍ മാത്രം പ്രതികള്‍ക്കെതിരെ മൂന്ന് കേസുകള്‍ രജിസ്‌റ്റര്‍ ചെയ്തിട്ടുണ്ട്. ഒളിവില്‍ പോയ പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
2019 ഏപ്രില്‍, മെയ്, സെപ്തംബര്‍ മാസങ്ങളിലാണ് കേസിനാസ്പദ സംഭവം. കല്‍പ്പകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്ത ശിവദാസന്‍ പുത്തനത്താണി കല്ലിങ്ങലില്‍ അഞ്ചുവര്‍ഷമായി ഓട്ടോ വര്‍ക്ക്‌ഷോപ്പ് നടത്തുകയാണ്. മറ്റൊരു പ്രതി അബ്ദുല്‍സമദ് കഴിഞ്ഞ വര്‍ഷം പീഡനകേസില്‍ ഉള്‍പ്പെട്ട് ജയിലിലായിരുന്നു.
ജാമ്യത്തില്‍ ഇറങ്ങിയ ശേഷമാണ് പീഡന കേസില്‍ വീണ്ടും പിടിയിലാകുന്നത്. ഇയാളുടെ ജാമ്യം റദ്ദ് ചെയ്യാനുളള നടപടികള്‍ പൊലീസ് ആരംഭിച്ചിട്ടുണ്ട്. സിഐ എം കെ ഷാജി, എസ്ഐ എസ് കെ പ്രിയന്‍, എഎസ്ഐമാരായ രവി, മണികണ്ഠന്‍, സിവില്‍ പൊലിസ് ഓഫീസര്‍മാരായ ഷാജു,സജു. വനിതാ പൊലിസ് ഓഫിസര്‍മാരായ രജിത,നിന എന്നിവരടങ്ങുന്ന സംഘമാണ് കല്‍പ്പകഞ്ചേരിയില്‍ പ്രതികളെ പിടികൂടിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..