21 December Saturday

പോക്‌സോ കേസ്‌ പ്രതിക്ക്‌ 79 വർഷം തടവും 1.12 ലക്ഷം പിഴയും

വെബ് ഡെസ്‌ക്‌Updated: Tuesday Oct 1, 2024

നാദാപുരം > പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്ക് 79 വർഷം കഠിന തടവും 1.12 ലക്ഷം രൂപ പിഴയും. 10 വയസ്സുകാരിയെ നിരന്തരം പീഡിപ്പിച്ച്‌ ബലാത്സംഗം ചെയ്ത കേസിലെ പ്രതി തൊട്ടിൽപാലം മൊയിലോത്തറ സ്വദേശി വട്ടകൈത ബാലനെ (57) യാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി എം ശുഹൈബ് ശിക്ഷിച്ചത്.

പെൺകുട്ടി പഠിക്കുന്ന സ്കൂളിലെ അധ്യാപിക ചൈൽഡ് ലൈനിന്‌ നൽകിയ പരാതിയെ തുടർന്നാണ്‌ തൊട്ടിൽപാലം പൊലീസ്‌ കേസെടുത്ത് അന്വേഷണം നടത്തിയത്. പബ്ലിക് പ്രോസിക്യൂട്ടറായി മനോജ് അരൂർ ഹാജരായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top