22 December Sunday

പോക്‌സോ കേസിൽ പ്രതിക്ക്‌ 30 വർഷം തടവ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2024

കൊല്ലങ്കോട്>  പോക്‌സോ കേസിൽ പ്രതിക്ക് 30 വർഷം കഠിനതടവും 65,000 രൂപ പിഴയും ശിക്ഷ. പുതുനഗരം സത്രവട്ടാരം മുഹമ്മദ് നിജാമി(26)നെയാണ് പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി ടി സഞ്ജു ശിക്ഷിച്ചത്‌. പിഴ അടയ്‌ക്കാത്തപക്ഷം ആറുമാസം അധിക കഠിനതടവ് അനുഭവിക്കണം.

പുതുനഗരം പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ആലത്തൂർ ഡിവൈഎസ്‌പിമാരായിരുന്ന പി ശശികുമാർ, എസ് ഷംസുദ്ദീൻ, വി എ കൃഷ്ണദാസ് എന്നിവർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സി രമിക ഹാജരായി. 14 സാക്ഷികളെ വിസ്തരിച്ചു. 23 രേഖകൾ ഹാജരാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top