മഞ്ചേരി > കവിയും അധ്യാപകനുമായിരുന്ന മഞ്ചേരി അരുകിഴായയിലെ കൈതയ്ക്കല്‍ ജാതവേദന്‍ നമ്പൂതിരി(74) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച്ച പുലർച്ചക്കായിരിന്നു അന്ത്യം. പകൽ മൂന്നിന് മഞ്ചേരി കൈതയ്ക്കലിൽ എത്തിക്കും. പൊതുദർശനത്തിന്ശേഷം വൈകീട്ട് അഞ്ചരയോടെ വീട്ടുവളപ്പിൽ സംസ്കാരം നടക്കും.
കരിക്കാട് ശൺമുഖവിലാസം എൽപി സ്കൂളിൽ അധ്യാപകനായാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. 2007ൽ മഞ്ചേരി വായ്പ്പാറപടി ഗവ. യുപി സ്കൂളിലെ പ്രധാനാധ്യാപകനായാണ് വിരമിച്ചത്. സാഹിത്യചരിത്രം രേഖപ്പെടുത്തിയ മഹാകവികളില്‍ ഒരാളാണ് ജാതദേവൻ. 2012-ലാണ് അദ്ദേഹം വീരകേരളം' എന്ന മഹാകാവ്യം പുറത്തിറങ്ങിയത്. അതോടെ 21-ാം നൂറ്റാണ്ടിലെ ലക്ഷണമൊത്ത മഹാകവിയുമായി.
പുഴകണ്ട കുട്ടി, ദിവ്യഗായകന്‍, ദുശ്ശള, ഗളിതവിഭവശ്ചാര്‍ത്ഥിഷു, അനര്‍ഘനിമിഷങ്ങള്‍, തച്ചോളിച്ചന്തു തുടങ്ങിയവയാണ് ശ്രദ്ധേയമായ ഖണ്ഡകാവ്യങ്ങൾ. ഭര്‍തൃഹരിയുടെ 'ശതകത്രയ'വും മേല്‍പ്പുത്തൂരിന്റെ 'ശ്രീപാദസപ്തതി'യും അതേ വൃത്തങ്ങളില്‍ പരിഭാഷപ്പെടുത്തി. അദ്ദേഹത്തിന്റെ ഇതുവരെയുള്ള കൃതികളെല്ലാം തപസ്യ എന്ന പേരില്‍ സമാഹരിച്ചു. ഭാര്യ. വി എം പത്മജ. മക്കൾ. കെ ജെ അരുൺ (കോയമ്പത്തൂർ),കെ ജെ കിരൺ(ജർമനി). മരുക്കൾ. വിദ്യ, ശ്രീദേവി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..