26 December Thursday

കേസ് ഒത്തുതീര്‍പ്പാക്കാൻ പണം വാങ്ങി; കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റിനെതിരെ കേസ്

വെബ് ഡെസ്‌ക്‌Updated: Friday Nov 22, 2024

തൃശൂര്‍ > തൃശൂര്‍ വള്ളത്തോള്‍ നഗര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റിനെതിരെ കേസ്. ദേശമംഗലം സ്വദേശി പി ഐ ഷാനവാസിനെതിരെയാണ് ഷൊര്‍ണൂര്‍ പൊലീസ് കേസെടുത്തത്. പൊലീസ് കേസ് ഒത്തുതീര്‍പ്പാക്കാം എന്നു പറഞ്ഞ് പട്ടാമ്പി സ്വദേശിയില്‍ നിന്നും 25000 രൂപ വാങ്ങിയെന്നാണ് കേസ്.

ദേശമംഗലം ഗ്രാമപഞ്ചായത്തിലെ കോണ്‍ഗ്രസ് വാര്‍ഡ് മെമ്പര്‍ കൂടിയാണ് ഷാനവാസ്. ചേലക്കര നിയോജക മണ്ഡലത്തില്‍ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് നേതൃത്വം നല്‍കിയവരില്‍ പ്രധാനിയായിരുന്നു ഷാനവാസ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top