21 October Monday

ദേശീയ പൊലീസ് സ്മൃതിദിനം ആചരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2024

പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് പുഷ്പചക്രം അര്‍പ്പിക്കുന്നു

തിരുവനന്തപുരം > ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെ വീരചരമം പ്രാപിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ ഓർമക്കായി പൊലീസ് സ്മൃതിദിനം ആചരിച്ച് രാജ്യം. എല്ലാ വര്‍ഷവും ഒക്ടോബര്‍ 21 നാണ് രാജ്യവ്യാപകമായി പോലീസ് സ്മൃതിദിനം ആചരിക്കുന്നത്. ഡൽഹിയിലെ ദേശീയ പൊലീസ് സ്മാരകത്തിൽ രാവിലെ എട്ടിന് അനുസ്മരണചടങ്ങുകൾ നടന്നു.

തിരുവനന്തപുരം പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് പുഷ്പചക്രം അര്‍പ്പിച്ചു. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുത്തു. സായുധരായ പൊലീസ് സേനാംഗങ്ങള്‍ ഓഫീസര്‍മാരുടെ സ്മരണയ്ക്ക് മുന്നില്‍ ആദരാഞ്ജലി അര്‍പ്പിച്ച് സല്യൂട്ട് ചെയ്തു. തിരുവനന്തപുരം നഗരത്തില്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ വാഹനാപകടത്തില്‍ മരിച്ച എന്‍ എസ് അജയകുമാറിന്‍റെ കുടുംബാംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു.

പൊലീസ്, അര്‍ദ്ധസൈനിക വിഭാഗങ്ങളില്‍ നിന്നായി രാജ്യത്ത് കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ 216 ഉദ്യോഗസ്ഥരാണ് ഔദ്യോഗിക ജീവിതത്തിനിടെ മരിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top