21 December Saturday

വില നൽകാതെ മദ്യവുമായി കടന്നു; ബെവ്കോ വനിതാ ജീവനക്കാരെ ആക്രമിച്ച പൊലീസ് ഡ്രൈവർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 24, 2024

പ്രതി ഗോപി

കിഴക്കമ്പലം > പട്ടിമറ്റം ബിവറേജസ് ഷോപ്പിലെ വനിതാ ജീവനക്കാരെ ആക്രമിച്ച് മദ്യവുമായി കടന്ന പൊലീസ് ഡ്രൈവർ പിടിയിൽ. കളമശേരി പൊലീസ് ക്യാമ്പിലെ ഡ്രൈവർ പട്ടിമറ്റം പുന്നോർക്കോട് കാച്ചുരുത്തിയിൽ ഗോപിയെയാണ്‌ (53) കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഞായർ രാവിലെ 10.30ന്‌ പ്രീമിയം കൗണ്ടറിലായിരുന്നു സംഭവം.

മദ്യലഹരിയിൽ ഷോപ്പിലെത്തിയ ഇയാൾ വനിതാ ജീവനക്കാരുടെ നേരെ നഗ്നതാപ്രദർശനം നടത്തുകയും അസഭ്യം പറയുകയും ചെയ്‌തു. മദ്യത്തിന്റെ പണവും നൽകാൻ തയ്യാറായില്ല.

ജീവനക്കാർ പൊലീസിനെ അറിയിച്ചതോടെ മദ്യവുമായി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഇയാളെ തടഞ്ഞുനിർത്തിയ ജീവനക്കാരുടെ കൈപിടിച്ചുതിരിച്ച്‌ തള്ളിവീഴ്‌ത്തി. തുടർന്ന്‌ മദ്യവുമായി കടന്നുകളയുകയായിരുന്നു. വൈകിട്ട് വീട്ടിലെത്തിയ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ബലംപ്രയോഗിച്ച് കീഴ്പെടുത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നേരത്തേ കുടുംബവഴക്കിനെ തുടർന്ന് ഭാര്യ നൽകിയ പരാതിയിൽ ഇയാൾക്കെതിരെ കേസുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top