26 December Thursday

വയോജനങ്ങൾക്കായി ജനമൈത്രി പൊലീസിന്റെ ഉല്ലാസ യാത്ര

വെബ് ഡെസ്‌ക്‌Updated: Saturday Oct 5, 2024

തുറവൂർ > പട്ടണക്കാട് ജനമൈത്രി പോലീസ് സ്റ്റേഷൻ്റെ നേതൃത്വത്തിൽ വയോജനങ്ങൾക്കായി ഉല്ലാസയാത്ര സംഘടിപ്പിച്ചു. പഞ്ചായത്ത്‌ മഹാത്മാ സായംപ്രഭ വൃദ്ധ സദനത്തിലെ 25 ആശ്രിതർക്കായി ഹൗസ് ബോട്ടിൽ  യാത്ര നടത്തിയത്. പട്ടണക്കാട്ട് നിന്ന് വാഹനത്തിൽ കൈപ്പുഴമുട്ടിലേക്കും അവിടെ നിന്ന്  പോലീസ് സംഘടിപ്പിച്ച ഹൗസ് ബോട്ടിൽ കുമരകം ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുമായിരുന്നു യാത്ര.

ചേർത്തല എഎസ്പി ഹാരീഷ് ജെയിൻ ഐപിഎസ്, പട്ടണക്കാട് സ്റ്റേഷൻ എസ്ഐ എസ് സുരേഷ്, ജനമൈത്രി ബീറ്റ് ഓഫീസർ എൻ ഡി പീറ്റർ , വി ശാന്തിമോൻ എന്നിവർ നേതൃത്വം നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top