22 December Sunday

വീട്ടമ്മയുടെ കൊലപാതകം; മകനായി ലുക്ക്‌ഔട്ട്‌ നോട്ടീസ്

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2024

കുണ്ടറ> പടപ്പക്കരയിൽ വീട്ടമ്മ കൊല്ലപ്പെട്ട കേസിൽ മകനായി കുണ്ടറ പൊലീസ് ലുക്ക്‌ഔട്ട്‌ നോട്ടീസ് പുറത്തിറക്കി. ശനിയാഴ്ചയാണ്‌ പുഷ്പവിലാസത്തിൽ പുഷ്പലത(46)യെ മരിച്ച നിലയിലും അച്ഛൻ ആന്റണി(75)യെ ഗുരുതര പരിക്കുകളോടെയും നാട്ടുകാർ കണ്ടെത്തിയത്‌. പുഷ്പലതയുടെ മകൻ അഖിൽകുമാറി(26)ന് എതിരെയാണ്‌ പൊലീസ് ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കിയത്‌.

ലഹരിക്ക് അടിമയായ അഖിൽ പണം ആവശ്യപ്പെട്ട് പുഷ്പയെ നിരന്തരം ഉപദ്രവിച്ചിരുന്നു. നരഹത്യയും കൊലപാതകശ്രമവും ചുമത്തി അഖിൽകുമാറിനെതിരെ പൊലീസ് കേസെടുത്തു. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവർ കുണ്ടറ പൊലീസിൽ വിവരം അറിയിക്കണം. ഫോൺ: 0474-2547239, 9497987034.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top