25 December Wednesday

യുട്യൂബർ ‘മണവാള’നെതിരെ ലുക്ക്‌ ഔട്ട്‌ നോട്ടീസ്‌ പുറത്തിറക്കി പൊലീസ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Dec 24, 2024

തൃശൂർ > യുട്യൂബർക്കെതിരെ ലുക്ക്‌ ഔട്ട്‌ നോട്ടീസ്‌ പുറത്തിറക്കി പൊലീസ്‌. മണവാളൻ മീഡിയ എന്ന യൂട്യൂബ് ചാനൽ ഉടമ മുഹമ്മദ് ഷഹീൻ ഷായ്ക്കെതിരെയാണ്‌ നോട്ടീസ്‌ പുറത്തിറക്കിയത്‌. വിദ്യാർത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് തശൃൂർ വെസ്റ്റ്‌ പൊലീസ്‌ നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ഷഹീൻ ഷായെ പിടികൂടാൻ കഴിയാത്ത സാഹചര്യത്തിലാണ്‌ പൊലീസിന്റെ നടപടി.

കഴിഞ്ഞ ഏപ്രിൽ 19നാണ്‌ കേസിനാസ്‌പദമായ സംഭവം നടന്നത്‌. മോട്ടോര്‍ സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്നു രണ്ട് കോളേജ് വിദ്യാർത്ഥികളെ കാറിടിച്ചു കൊലപ്പെടുത്താൻ ഷഹീൻ ഷാ ശ്രമിക്കുകയായിരുന്നു. കേരളവർമ കോളേജ്‌ റോഡിൽ വച്ചായിരുന്നു സംഭവം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top