തിരുവനന്തപുരം> ഗുണ്ടാലിസ്റ്റിൽ ഉൾപ്പെട്ടയാളുടെ അച്ഛനിൽനിന്ന് 2000 രൂപ കൈക്കൂലി വാങ്ങിയ പൊലീസുകാരന് സസ്‌പെൻഷൻ. മ്യൂസിയം സ്റ്റേഷനിലെ എസ്‌സിപിഒ ഷബീറിനെതിരെയാണ് ഡിസിപി വിജയ് ഭാരത് റെഡ്ഡിയുടെ നടപടി. ഗൂഗിൾപേയിലൂടെയാണ് കൈക്കൂലി വാങ്ങിയത്. കഴിഞ്ഞ ആഗസ്‌തിലായിരുന്നു സംഭവം. അന്ന് തുമ്പ സ്റ്റേഷനിലായിരുന്ന ഷബീർ ഗുണ്ടാലിസ്റ്റിൽ ഉൾപ്പെട്ട വിവേക്‌നാഥിന്റെ അച്ഛനിൽനിന്ന് കൈക്കൂലി വാങ്ങുകയായിരുന്നു.
പ്രതിയെ കോടതിയിൽ ഹാജരാക്കാനുള്ള ചെലവിന് പൈസ വേണമെന്ന് പറഞ്ഞാണ് പണം ആവശ്യപ്പെട്ടത്. പരാതിയെത്തുടർന്ന് പ്രാഥമിക അന്വേഷണത്തിൽ ഷബീറിനെ മ്യൂസിയം സ്റ്റേഷനിലേക്ക് സ്ഥലംമാറ്റി. തുടർന്ന് തുമ്പ എസ്എച്ച്ഒയുടെ നേതൃത്വത്തിൽ അന്വേഷണവും നടത്തി. എന്നാൽ ഷബീർ ക്രിമിനൽ ബന്ധം തുടരുന്നതായി സ്‌പെഷ്യൽ ബ്രാഞ്ച് കണ്ടെത്തി ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് ചെയ്‌തതിനെ തുടർന്നാണ് സസ്‌പെൻഷൻ. ഷബീറിനെക്കുറിച്ചുള്ള വിശദമായ അന്വേഷണത്തിന് ശ്രീകാര്യം എസ്എച്ച്ഒയെ ചുമതലപ്പെടുത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..