പാലക്കാട് > ചിറ്റൂർ പുഴയുടെ നടുവിൽ കുടുങ്ങിയ കുട്ടികളെ രക്ഷപ്പെടുത്തി. അഗ്നി രക്ഷാസേനയും പൊലീസും ചേർന്നാണ് രണ്ടുകുട്ടികളെയും രക്ഷപ്പെടുത്തിയത്. നറണി തടയണക്ക് സമീപമാണ് അപകടം. പുഴയിലേക്ക് നീളൻ ഏണി എത്തിച്ചായിരുന്നു രക്ഷാപ്രവർത്തനം.
മൂന്നു കുട്ടികളാണ് പുഴയിൽ കുളിക്കാനിറങ്ങിയത്. വെള്ളം ഉയർന്നതോടെ കുട്ടികളിൽ ഒരാൾ നീന്തി കരയിലേക്ക് കയറി മറ്റു കുട്ടികൾ അകപ്പെട്ട വിവരം നാട്ടുകാരെ അറിയിക്കുകയായിരുന്നു. തുടർന്ന് രക്ഷാപ്രവർത്തകർ എത്തി കുട്ടികളെ രക്ഷപ്പെടുത്തി
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..