21 December Saturday

നിവിൻ പോളിക്കെതിരായ പരാതിക്കാരിയുടെ ചിത്രം പ്രചരിപ്പിച്ചു; 12 യു ട്യൂബ് 
ചാനലുകൾക്കെതിരെ കേസ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2024

കോതമംഗലം > നടൻ നിവിൻ പോളിക്കെതിരായ പീഡനക്കേസിൽ പരാതിക്കാരിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ച 12 യു ട്യൂബ് ചാനലുകൾക്കെതിരെ ഊന്നുകൽ പൊലീസ് കേസെടുത്തു.

നേര്യമംഗലം സ്വദേശിനിയുടെ പരാതിയിൽ നിവിൻ പോളി ഉൾപ്പെടെ ആറുപേർക്കെതിരെ കേസ് എടുത്തിരുന്നു. ഇതിനുപിന്നാലെയാണ്‌ പരാതിക്കാരിയുടെ പേരും ചിത്രവും ഉൾപ്പെടുത്തി യു ട്യൂബ് ചാനലുകളിൽ വാർത്ത വന്നത്. യു ട്യൂബർമാർക്കെതിരെ തിങ്കളാഴ്ചയാണ്‌ യുവതി  പൊലീസിൽ പരാതി നൽകിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top