25 December Wednesday

ചേലക്കരയിൽ മികച്ച പോളിങ്; വയനാട്ടിൽ കുറവ്

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2024

ചേലക്കര/വയനാട് > വയനാട് ലോക്സഭാ മണ്ഡലത്തിലെയും ചേലക്കര നിയമസഭാ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് പോളിങ് അവസാനിച്ചു. ചേലക്കരയിൽ മികച്ച പോളിങ് നടന്നപ്പോൾ വയനാട്ടിൽ കുത്തനെ കുറഞ്ഞു.

വൈകിട്ട് 6.40വരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അന്തിമ കണക്കനുസരിച്ച്  വയനാട്ടിൽ 64.53ശതമാനമാണ് പോളിങ്.  കഴിഞ്ഞ തവണ 73 ശതമാനയായിരുന്നു. ചേലക്കര ഉപതെരഞ്ഞെടുപ്പിൽ 72.77 ശതമാനമാണ് പോളിങ്‌. 1,54,535 പേർ വോട്ട്‌ ചെയ്‌തു. സ്‌ത്രീകളാണ്‌ കൂടുതലും വോട്ട്‌ ചെയ്‌തത്‌, 82,540. പുരുഷന്മാർ 71,994 പേരാണ്‌. ഒരു ട്രാൻസ്‌ജെൻഡറും വോട്ട്‌ ചെയ്‌തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top