23 December Monday

പൂരം കലക്കിയത്‌ 
പ്രതിപക്ഷ നേതാവിന്റെ അറിവോടെ: 
പി വി അൻവർ

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2024

മലപ്പുറം > എഡിജിപി എം ആർ അജിത്‌കുമാറും പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനും തമ്മിലുണ്ടായ ഗൂഢാലോചനയിലാണ്‌ തൃശൂർ പൂരം കലക്കിയതെന്ന്‌ പി വി അൻവർ എംഎൽഎ. പ്രത്യേക അന്വേഷക സംഘത്തിന്‌ മൊഴിനൽകിയശേഷം വാർത്താലേഖകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിന്റെ സമ്മാനമായാണ്‌ ബിജെപിക്ക്‌ തൃശൂർ ലോക്‌സഭാ സീറ്റ്‌ ലഭിച്ചത്‌. അന്വേഷക സംഘത്തിന്‌ വിശദമായ മൊഴി നൽകിയിട്ടുണ്ട്‌. നേരത്തെ പുറത്തുവിട്ട മൂന്ന്‌ ഓഡിയോ ക്ലിപ്പ്‌ ഉൾപ്പെടെ നാല്‌ ഓഡിയോ ക്ലിപ്പുകളും  കൈമാറിയെന്നും പി വി അൻവർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top