23 December Monday

ഓർമയായി, പാട്ടിന്റെ 
ചിത്തിരത്തോണി ; പൂവച്ചലിന്‌ യാത്രാമൊഴി

വെബ് ഡെസ്‌ക്‌Updated: Wednesday Jun 23, 2021


തിരുവനന്തപുരം
പ്രണയവും വിരഹവും നൊമ്പരവും നിറഞ്ഞ വരികൾ ബാക്കിയാക്കി മലയാള സിനിമയുടെ പ്രിയപാട്ടെഴുത്തുകാരൻ മുഹമ്മദ് അബ്ദുൾ ഖാദർ എന്ന പൂവച്ചൽ ഖാദർ (72) ഓർമയായി. കോവിഡ് ചികിത്സയിലിരിക്കെ തിങ്കളാഴ്ച അർധരാത്രിയോടെയായിരുന്നു മരണം. ന്യൂമോണിയയും ശ്വാസതടസ്സവും സ്ഥിരീകരിച്ചതോടെ ഒരാഴ്ചയോളമായി തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു. കോവിഡ്‌ മാനദണ്ഡങ്ങളോടെ ചൊവ്വാഴ്ച വൈകിട്ട്‌ അഞ്ചിന്‌ ‌മൃതദേഹം പൂവച്ചൽ കുഴിയംകോണം മുസ്ലിം ജമാഅത്ത്‌ പള്ളിയിൽ കബറടക്കി. സംസ്ഥാനത്തിന്റെ ഔദ്യോഗിക ബഹുമതിയായി ഗാർഡ്‌ ഓഫ്‌ ഓണർ നൽകി.

തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയ്‌ക്ക്‌ സമീപം പൂവച്ചൽ ആലമുക്ക് ഇടവഴി തലയ്ക്കൽ വീട്ടിൽ അബൂബേക്കർ കുഞ്ഞ്, റാബിയത്തിൽ അദബിയാ ബീവി ദമ്പതികളുടെ അഞ്ചാമത്തെ മകനായി 1948 ഡിസംബർ 25നായിരുന്നു ജനനം. ആര്യനാട് ഗവ. ഹൈസ്കൂൾ, തൃശൂർ വലപ്പാട് പോളിടെക്നിക്, തിരുവനന്തപുരം എൻജിനിയറിങ്‌ കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. വർഷങ്ങളായി തിരുമലയിലായിരുന്നു താമസം. ഭാര്യ: അമീന. മക്കൾ: തുഷാര, പ്രസൂന. മരുമക്കൾ: സലീം, ഷെറിൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top