23 December Monday

വയനാട് ദുരന്തം: മൂന്ന് ദിവസം; മലപ്പുറത്ത് പൂർത്തിയാക്കിയത് 153 പോസ്റ്റ്മോര്‍ട്ടം

വെബ് ഡെസ്‌ക്‌Updated: Thursday Aug 1, 2024

നിലമ്പൂർ> ചാലിയാറിൽ കണ്ടെത്തിയ മൃതദേഹങ്ങളുടെയും ശരീരഭാഗങ്ങളുടെയും പരിശോധനയും പോസ്‌റ്റ്‌മോർട്ടവും പൂർത്തിയാക്കി. 153 പോസ്റ്റ്‌മോർട്ടമാണ് മൂന്ന്‌ ദിവസത്തിനുള്ളിൽ പൂർത്തീകരിച്ചത്. നിലമ്പൂർ ജില്ലാ ആശുപത്രി സൂപ്രണ്ട് ഷിനാസ് ബാബുവിന്റെ നേതൃത്വത്തിൽ വിവിധ ആശുപത്രികളിൽനിന്നുള്ള ഡോക്ടർമാരുടെയും നഴ്സുമാരുടെയും സേവനം ഉപയോഗപ്പെടുത്തിയായിരുന്നു നടപടി.

മഞ്ചേരി മെഡിക്കൽ കോളേജിലെ ഫോറൻസിക് വിഭാ​ഗം മേധാവി ഡോ.  ഹിതേഷ് ശങ്കർ, ഡോക്‌ടർമാരായ ആനന്ദ്‌, ലെവിസ്‌ വസീം, പ്രജിത്ത്, രഹ്നാസ്, ഗ്രീഷ്മ, മനു, പ്രതീക്ഷ, ആസിഫ്‌, പാർഥസാരഥി, അസീം, പ്രഭുദാസ്, ആദിഷ്, ഫാസിൽ, ഷാക്കിർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്മോർട്ടങ്ങൾ.

30ഓളം ഗ്രേഡ് രണ്ട്, നഴ്സിങ് അസിസ്‌റ്റന്റുമാർ, അറ്റൻഡന്റുമാർ എന്നിവരും പങ്കാളികളായി. പൊലീസ് സംവിധാനം കാര്യക്ഷമമായി പ്രവർത്തിച്ച്‌ ഇൻക്വസ്‌റ്റ്‌ നടപടി വേഗത്തിലാക്കി. തിരൂർ ഡിവൈഎസ്‌പി ബിജു, ഇൻസ്‌പെക്ടർമാരായ സുനിൽ പുളിക്കൽ, പി വിഷ്‌ണു, കെ സംഗീത്, എം അശ്വഥ്‌, രാജൻ ബാബു എന്നിവരും നൂറിലേറെ പൊലീസ് ഓഫീസർമാരും നിലമ്പൂരിലുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top