തിരുവനന്തപുരം > തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവിക്കെതിരെ പോസ്റ്റർ. ബിജെപിക്ക് വേണ്ടി പണിയെടുക്കുന്ന പാലോട് രവി ഓഫീസ് മാരാർജി ഭവനിലേക്ക് മാറ്റണം, സ്വന്തം വാർഡിൽ പോലും കോൺഗ്രസ് സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ കഴിയാത്ത ഒരു ഡിസിസി പ്രസിഡന്റ് നമുക്ക് വേണ്ട, രാജിക്കത്ത് നാടകം കളിച്ചു ഡിസിസിയിൽ തൂങ്ങി കിടക്കുന്ന ജനഗണമംഗള നായകൻ രാജിവച്ചു പുറത്ത് പോകണം എന്നിങ്ങനെയാണ് പോസ്റ്ററിലെ വാചകങ്ങൾ. ഇന്ന് രാവിലെ ഡിസിസി ഓഫീസിന്റെ മതിലിലാണ് പ്രതിഷേധ പോസ്റ്റർ കണ്ടത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..