തിരുവനന്തപുരം > ആമയിഴഞ്ചാൻ തോട്ടിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കിയ പോത്തീസ് സ്വർണ മഹൽ അടപ്പിച്ചു. തോട്ടിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കുന്നെന്ന പരാതിയിൽ ജ്വല്ലറിക്കെതിരെ നഗരസഭ കേസെടുത്തിരുന്നു. പോത്തീസ് സ്വർണ മഹലിലെ മാലിന്യം ആമയിഴഞ്ചാൻ തോട്ടിലേക്ക് ഒഴുക്കി കളയുന്ന വീഡിയോ നഗരസഭക്കു ലഭിച്ചിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് നടപടി. പൊലീസും നഗരസഭയുടെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും സ്ഥാപനത്തിലെത്തിയാണ് പൂട്ടിച്ചത്.
മാലിന്യപ്രശ്നങ്ങളിൽ കടുത്ത നടപടിയാണ് കോർപ്പറേഷൻ സ്വീകരിക്കുന്നത്. ആമയിഴഞ്ചാൻ അപകടത്തെ തുടർന്ന് മാലിന്യം പൊതു സ്ഥലങ്ങളിലേക്ക് വലിച്ചെറിയുന്നത് നിയമപരമായി തടയുമെന്ന് നഗരസഭ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ രാത്രിയിൽ വാഹനങ്ങളിൽ മാലിന്യം തള്ളാൻ വന്നവർക്കെതിരെയും എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസ് എടുക്കാൻ നഗരസഭ കത്ത് നൽകിയിട്ടുണ്ടെന്ന് മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..