22 December Sunday

ജെ കെ വി അവാര്‍ഡ് പ്രഭാവര്‍മയ‌്ക്ക‌്

വെബ് ഡെസ്‌ക്‌Updated: Tuesday Jan 29, 2019


കോട്ടയം
പത്രപ്രവർത്തകനും എഴുത്തുകാരനുമായിരുന്ന ജെ കെ വിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ ജെകെവി അവാർഡ് കവി പ്രഭാവർമയുടെ  ‘കനൽചിലമ്പി’ന‌് ലഭിച്ചു. 15,000 രൂപയും പ്രശസ്തി പത്രവും ശില്പവുമടങ്ങുന്നതാണ് അവാർഡ്. പുതിയ ആഖ്യാന സംസ്കൃതിയും സാഹിത്യാനുഭൂതിയും അനുവാചകർക്ക് പകർന്ന‌്നൽകുന്ന കൃതിയാണിതെന്ന‌്  അവാർഡ് നിർണയ സമിതി വിലയിരുത്തി. 

സൗപർണിക, അർക്കപൂർണിമ, ചന്ദനനാഴി, ആർദ്രം, ശ്യാമമാധവം തുടങ്ങിയവയാണ് മറ്റു പ്രധാന കൃതികൾ. കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാർഡുകൾ, വയലാർ അവാർഡ്, വള്ളത്തോൾ അവാർഡ‌് എന്നിവക്ക‌്  അദ്ദേഹം അർഹനായിട്ടുണ്ട്. ജൂൺ പത്തിന് ജെ കെ വിയുടെ 20–- -ാം ചരമ വാർഷികത്തോടനുബന്ധിച്ച് ചങ്ങനാശേരിയിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കുമെന്ന‌് ഡോ. സന്തോഷ് ജെ കെ വി, ഡോ. ബാബു ചെറിയാൻ, അഡ്വ. ജോസഫ് ഫിലിപ്പ് എന്നിവർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top