23 December Monday

ഇന്ത്യയിൽ ‘ബില്യനയർ രാജ്‌' : പ്രബീർ പുർകായസ്ത

വെബ് ഡെസ്‌ക്‌Updated: Friday Aug 9, 2024


തിരുവനന്തപുരം
ബ്രിട്ടീഷ്‌ രാജിനും കമ്പനി രാജിനും ശേഷം ഇന്ത്യ നേരിടുന്നത്‌ "ബില്യനയർ രാജെ'ന്ന്‌ മുതിർന്ന പത്രപ്രവർത്തകനും ന്യൂസ്‌ ക്ലിക് എഡിറ്റർ ഇൻ ചീഫുമായ പ്രബീർ പുർകായസ്ത. ദേശാഭിമാനി, ഇന്ത്യൻ എക്‌സ്‌പ്രസ്‌ ദിനപത്രങ്ങളിൽ പത്രപ്രവർത്തകനായിരുന്ന എൻ നരേന്ദ്രന്റെ 23–-ാം ചരമവാർഷികത്തോടനുബന്ധിച്ച്‌ "ഇന്ത്യൻ ജനാധിപത്യത്തിൽ ബദൽ മാധ്യമങ്ങളുടെ കടന്നുവരവും പ്രസക്തിയും' എന്ന വിഷയത്തിൽ അനുസ്‌മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ബ്രിട്ടീഷ്‌ ഭരണം അവസാനിച്ചതോടെ ഇന്ത്യയിലെ സമ്പത്ത്‌ വിഭജിക്കപ്പെട്ടത്‌ അസമത്വത്തിന്റെ പ്രധാന തെളിവാണ്‌. യുഎപിഎ കേസിൽ ജാമ്യം ലഭിച്ചെങ്കിലും പുതിയൊരു കേസിൽ അറസ്റ്റിലാകില്ലെന്ന്‌ ഉറപ്പില്ല. ഇത്തരം കേസുകളിൽ ജയിലാണ്‌ ആത്യന്തിക ഫലം. ജാമ്യമെന്നത്‌ അപൂർവം. ബിജെപി ഭരിക്കുന്ന കേന്ദ്രസർക്കാർ മാധ്യമങ്ങളെ വിലയ്ക്കെടുക്കുന്ന കാലമാണിത്‌.എന്നാൽ, സമൂഹമാധ്യമങ്ങളുടെ കാര്യത്തിൽ ഇതിന് കഴിഞ്ഞിരുന്നില്ല. അതിനാൽ ഫെയ്‌സ്‌ബുക്കിനെയും ഗൂഗിളിനെയും വിലകൊടുത്തു വാങ്ങി. പാർലമെന്റിൽ ഉടൻ അവതരിപ്പിക്കാൻ പോകുന്ന ബ്രോഡ്‌കാസ്റ്റിങ്‌ ഭേദഗതി ബില്ലിൽ രാജ്യത്തെ എല്ലാ മാധ്യമപ്രവർത്തകരും പ്രതിഷേധിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top