26 December Thursday

ഗര്‍ഭിണി ഓടയില്‍ വീണു; സംഭവം ആലപ്പുഴയില്‍

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2024

ആലപ്പുഴ> നിര്‍മാണത്തിലിരുന്ന ഓടയിലേക്ക് ഗര്‍ഭിണി വീണു. ആലപ്പുഴ നഗരത്തില്‍ ഇന്ദിരാജംഗ്ഷന് സമീപത്താണ് സംഭവം. കഷ്ടിച്ചാണ് ഇവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്.

കൃത്യമായി മൂടാതെ അലക്ഷ്യമായി ഉപേക്ഷിച്ച ഓടയിലേക്കാണ് ഇവര്‍ വീണത്. കുഴിയെടുത്ത ഭാഗത്ത് അപകട സൂചന നല്‍കുന്ന സൈന്‍ ബോര്‍ഡ് പോലും സ്ഥാപിച്ചിട്ടില്ല. കഴിഞ്ഞ ആറാം തീയതി രാത്രി ഏഴരക്കാണ് സംഭവമുണ്ടായത്.

ആറ് മാസത്തിലേറെയായി ഈ ഓടയുടെ നിര്‍മാണം ആരംഭിച്ചിട്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. എന്നാല്‍ ഇപ്പോള്‍ ഓടനിര്‍മ്മാണം ഏതാണ്ട് നിലച്ച മട്ടാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ആളുകള്‍ക്ക് കടന്നു പോകാന്‍ പലകകള്‍ മാത്രമാണ് ഇവിടെ നിരത്തിയിട്ടിരിക്കുന്നത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top